InternationalLatest

അഞ്ച് ഉപഭൂഖണ്ഡങ്ങളില്‍ 50 ഓഫീസുകള്‍ തുറക്കും

“Manju”

ദുബൈ ; അഞ്ച് ഭൂഖണ്ഡങ്ങളില്‍ സാന്നിധ്യം അറിയിക്കാന്‍ ദുബൈ ഗവണ്‍മെന്റിന്റെ ദുബൈ ഗ്ലോബല്‍ പദ്ധതി. ഇതിനായി അഞ്ച് ഉപഭൂഖണ്ഡങ്ങളില്‍ 50 ഓഫീസുകള്‍ തുറക്കും. ദുബൈ കിരീടാവാകാശിയാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ 30 വ്യപാര സാധ്യതാ മേഖലയില്‍ ശക്തമായ സാന്നിധ്യമാകാന്‍ ആഗ്രഹിക്കുന്ന കമ്പനികള്‍ക്ക് സഹായകമാകുന്നതാണ് ദുബൈ ഗ്ലോബല്‍ പദ്ധതി.

അഞ്ച് ഭൂഖണ്ഡങ്ങളിലായി ദുബൈയുടെ 50 സംയോജിത വാണിജ്യ പ്രതിനിധി ഓഫീസുകളാണ് തുറക്കുന്നത്. പ്രതിനിധി ഓഫീസുകള്‍ വഴി ലോകത്തെ സുപ്രധാന മാര്‍ക്കറ്റുകളിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ ഉദ്ദേശിക്കുന്ന ദുബൈ കമ്പനികള്‍ക്ക് ലോജിസ്റ്റിക്‌സ് സഹായം നല്‍കും. മികച്ച ബിസിനസ് ഹബ്ബെന്ന ദുബൈയുടെ ഖ്യാതി ശക്തിപ്പെടുത്താനാണ് ഓഫീസുകള്‍ ലക്ഷ്യമിടുന്നതെന്ന് പദ്ധതി പ്രഖ്യാപിച്ച കിരീടാവകാശി ശൈഖ് ഹംദാന്‍ പറഞ്ഞു.

Related Articles

Back to top button