KeralaLatest

ബാങ്കിംഗ് നിക്ഷേപത്തില്‍ 49,103 കോടിയുടെ വര്‍ധനവ്

“Manju”

മലപ്പുറം; സംരംഭകത്വ പദ്ധതികളില്‍ ഉള്‍പ്പെടെ ജില്ലയിലെ വിവിധ ബാങ്കുകളിലെത്തിയത് 49,103 കോടിയുടെ നിക്ഷേപം. ഇതില്‍ 12,334 കോടി പ്രവാസി നിക്ഷേപമാണ്. ജില്ലയില്‍ 29,702.94 കോടിരൂപയുടെ വായ്പകള്‍ അനുവദിച്ചതായും നിക്ഷേപ വായ്പ അനുപാതം 60.49 ശതമാനമാണെന്നും ജില്ലാതല ബാങ്കിങ് അവലോകന യോഗത്തില്‍ അധികൃതര്‍ വ്യക്തമാക്കി.

കളക്ടര്‍ വി ആര്‍ പ്രേംകുമാര്‍ അധ്യക്ഷനായി. റിസര്‍വ് ബാങ്ക് ജില്ലാ ലീഡ് ഓഫീസര്‍ പ്രദീപ് കൃഷ്ണന്‍ ബാങ്കുകളുടെ സ്ഥിതിവിവര കണക്കുകള്‍ അവലോകനംചെയ്തു. കാര്‍ഷിക മേഖലയ്ക്കുള്ള വായ്പ നല്‍കുന്നത് പ്രോത്സാഹിപ്പിക്കാനും കാര്‍ഷിക അടിസ്ഥാന സൗകര്യ വികസനനിധിപോലുള്ള പദ്ധതികള്‍ പ്രചരിപ്പിക്കാനും യോഗത്തില്‍ ധാരണയായി. നബാര്‍ഡ് ജില്ലാ വികസന മാനേജര്‍ എ മുഹമ്മദ് റിയാസ് കര്‍ഷകര്‍ക്കുള്ള പദ്ധതികള്‍ വിശദീകരിച്ചു. സോണല്‍ മാനേജര്‍ അനിന്‍ന്റോ ഗോപാല്‍ കാര്‍ഷിക വായ്പകള്‍ പരിചയപ്പെടുത്തി. ജില്ലാ ക്രെഡിറ്റ് പ്ലാന്‍ കളക്ടര്‍ പ്രകാശിപ്പിച്ചു. ലീഡ് ഡെവലപ്‌മെന്റ് മാനേജര്‍ പി പി ജിതേന്ദ്രന്‍, കനറാ ബാങ്ക് അസി. ജനറല്‍ മാനേജര്‍ എം ശ്രീവിദ്യ എന്നിവര്‍ സംസാരിച്ചു.

 

Related Articles

Back to top button