IndiaLatest

അപ്രന്റീസ് എന്‍ജിനീയര്‍മാരെ നിയമിക്കും

“Manju”

തിരുവനന്തപുരം: പട്ടികജാതി വിഭാഗത്തിൽപ്പെട്ട 500 യുവാക്കളെ അപ്രന്റീസ് എഞ്ചിനീയർമാരായി നിയമിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു. പഞ്ചായത്ത്, ബ്ലോക്ക് മുനിസിപ്പാലിറ്റി കോർപ്പറേഷനുകളിലും പട്ടികജാതി വികസന ഓഫീസുകളിലും നിയമനം നടത്തും. രണ്ടു വർഷമാണ് കാലാവധി.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ബ്ലോക്ക്, മുനിസിപ്പാലിറ്റി, കോർപ്പറേഷനുകൾ എന്നിവിടങ്ങളിൽ പട്ടികജാതി പട്ടികവർഗ വിഭാഗത്തിൽപ്പെട്ട 365 യുവതി, യുവാക്കളെയും കരാർ അടിസ്ഥാനത്തിൽ നിയമിക്കുമെന്ന് ഈ വർഷത്തെ ബജറ്റിൽ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പദ്ധതി പ്രഖ്യാപിച്ചത്. പട്ടികജാതി വികസന വകുപ്പ് ഏപ്രിൽ 21ന് സമർപ്പിച്ച നിർദ്ദേശവും മെയ് 18ലെ ഡയറക്ടറുടെ കത്തും പരിഗണിച്ചാണ് സർക്കാർ ഉത്തരവിറക്കിയത്.
കോളനികളിലെ അടിസ്ഥാനസൗകര്യ വികസന പദ്ധതികൾ, അംബേദ്കർ ഗ്രാമവികസനം, പഠനമുറി, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ലൈഫ് മിഷൻ ഭവന നിർമ്മാണം തുടങ്ങിയ പദ്ധതികളിൽ എൻജിനീയർമാരുടെ സേവനം ലഭ്യമാക്കും.

Related Articles

Back to top button