KeralaLatest

ബവ്കോ ആപിനെക്കുറിച്ച് കമ്പനിക്ക് സാങ്കേതിക പരിജ്ഞാനമില്ലെന്ന് രമേശ് ചെന്നിത്തല

“Manju”

ശ്രീജ.എസ്

തിരുവനന്തപുരം∙ ബവ്കോ ആപ്പിനെക്കുറിച്ച്‌ പ്രതിപക്ഷം പറഞ്ഞ കാര്യങ്ങള്‍ ശരിയായെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കമ്പനിക്ക് സാങ്കേതിക പരിജ്ഞാനം ഇല്ലാത്തതിനാല്‍ ആപ് ശരിയായി പ്രവര്‍ത്തിക്കുന്നില്ല. ബവ്റിജസ് കോര്‍പ്പറേഷന് കിട്ടേണ്ട പണം ബാറുകള്‍ക്കാണ് പോകുന്നതെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.

കൊറോണ വാര്‍ഡുകളില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്സുമാരെ മറ്റു വാര്‍ഡുകളില്‍ നിയോഗിക്കുന്നത് ഗുരുതരമായ വീഴ്ചയാണെന്നും. പ്രവാസികള്‍ക്ക് ഇന്‍സ്റ്റിറ്റ്യൂഷനല്‍ ക്വാറന്റീനാണോ ഹോം ക്വാറന്‍റീനാണോ എന്നതില്‍ വ്യക്തതയില്ല. 2.5 ലക്ഷം മുറികള്‍ ഇന്‍സ്റ്റിറ്റ്യൂഷനല്‍ ക്വാറന്റീനായി ഒരുക്കിയെന്ന് അവകാശപ്പെട്ട സര്‍ക്കാര്‍ പ്രവാസികളോട് ഇപ്പോള്‍ വീട്ടില്‍ പോകാനാണ് പറയുന്നത്. പെയ്ഡ് ക്വാറന്റീനും ഇന്‍സ്റ്റിറ്റ്യൂഷനല്‍ ക്വാറന്റീനും ഉണ്ടോയെന്നു സര്‍ക്കാര്‍ വ്യക്തമാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related Articles

Back to top button