InternationalLatest

ബെലോട്ടി മൊണാക്കോയിലേക്ക്

“Manju”

ടോറിനോമായുമായുള്ള കരാര്‍ അവസാനിച്ചതിന് പിറകെ പുതിയ തട്ടകം തേടി ആന്ദ്രേ ബെലോട്ടി. ഫ്രഞ്ച് ലീഗില്‍ നിന്നും മൊണാക്കോ ആണ് നിലവില്‍ താരത്തിനെ സ്വന്തമാക്കാന്‍ മുന്നിലുള്ളത്.എ.സി മിലാനിലേക്ക് ചേക്കേറാന്‍ ആയിരുന്നു ബെലോട്ടിക്ക് താല്പര്യമെങ്കിലും മിലാന്റെ ഭാഗത്ത് നിന്നും പ്രതികരണം ഒന്നും ഉണ്ടായിരുന്നില്ല.ഏഴു വര്‍ഷം ടോറിനോയുടെ മുന്‍നിരയിലെ സ്ഥിരസന്നിധ്യമായിരുന്ന ബെലോട്ടിയുടെ കരാര്‍ കഴിഞ്ഞ സീസണോടെ അവസാനിക്കുകയായിരുന്നു. ഏഴു സീസണുകളിലായി നൂറ്റിപതിമൂന്ന് ഗോളുകള്‍ ടോറിനോക്ക് വേണ്ടി കുറിച്ചു. യൂറോ കപ്പ് നേടിയ ഇറ്റാലിയന്‍ ടീമിന്റെ ഭാഗമായിരുന്നു.മോണക്കോയുമായി വരും ദിവസങ്ങളില്‍ തന്നെ ബെലോട്ടി കരാറില്‍ എത്തും എന്നാണ് സൂചനകള്‍.

Related Articles

Back to top button