KeralaLatest

കവളപ്പാറ ദുരന്തത്തില്‍ എല്ലാം നഷ്ടമായി, ജപ്തി ഭീഷണിയും; കൃഷ്ണന് മുന്നില്‍ ദൈവദൂതനായി സുരേഷ് ഗോപി

“Manju”

മലപ്പുറം: കവളപ്പാറ ദുരന്തത്തില്‍ സര്‍വ്വതും നഷ്ടമായ കൃഷ്ണനെ ജപ്തി ഭീഷണിയില്‍ നിന്ന് കരകയറ്റി സുരേഷ് ഗോപി.
ദുരന്തത്തിന്റെ ഇരയായ കൃഷ്ണന് പുതുജീവിതമാണ് സുരേഷ് ഗോപിയുടെ ഇടപെടലിലൂടെ ലഭിച്ചിരിക്കുന്നത്. ജപ്തി ഭീഷണി നേരിട്ടിരുന്ന ഭൂമി തിരിച്ചു നല്‍കിയാണ് കര്‍ഷകനായ കൃഷ്ണന് സുരേഷ് ഗോപി ദൈവദൂതനായത്. വീടും കൃഷിയിടവുമുള്‍പ്പെടെ 25 സെന്റ് ഭൂമിയായിരുന്നു ജപ്തി ഭീഷണി നേരിട്ടിരുന്നത്
കവളപ്പാറ മണ്ണിടിച്ചലില്‍ സമ്ബാദിച്ചതെല്ലാം നഷ്ടമായതോടെയാണ് കൃഷ്ണന്‍ പ്രതിസന്ധിയിലായത്. ബാങ്കില്‍ നിന്നും എടുത്ത വായ്പയുടെ തിരിച്ചടവ് മുടങ്ങിയതോടെ വീടും സ്ഥലവും ജപ്തിഭീഷണിയിലായി. കൃഷ്ണന്റെ നിസ്സാഹായാവസ്ഥ മാദ്ധ്യമങ്ങളില്‍ വാര്‍ത്തയായിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് സഹായവുമായി സുരേഷ് ഗോപി എത്തിയത്.
വായ്പയും പലിശയും ഉള്‍പ്പെടെ മൂന്നര ലക്ഷം രൂപയായിരുന്നു കൃഷ്ണന്‍ ബാങ്കിന് നല്‍കാനുണ്ടായിരുന്നത്. കൃഷ്ണന്റെ ദുരിതമറിഞ്ഞ സുരേഷ് ഗോപി ഈ പണം മുഴുവന്‍ ബാങ്കില്‍ അടയ്‌ക്കുകയായിരുന്നു. സുരേഷ് ഗോപിയുടെ ഉടമസ്ഥതയിലുള്ള ലക്ഷ്മി ചാരിറ്റബിള്‍ ട്രസ്റ്റാണ് ബാങ്കില്‍ പണം അടച്ചത്. നിലമ്ബൂര്‍ ഹൗസിംഗ് സൊസൈറ്റിയില്‍ നിന്നായിരുന്നു കൃഷ്ണന്‍ വായ്പയെടുത്തത്.
വീട് വയ്‌ക്കുന്നതിന് വേണ്ടിയായിരുന്നു വായ്പയെടുത്തതെന്ന് കൃഷ്ണന്‍ പറയുന്നു. വീട് വയ്‌ക്കുന്നതിന് വേണ്ടിയാണ് വായ്പ എന്നതിനാല്‍ അടച്ചേ മതിയാകൂ എന്നായിരുന്നു ബാങ്കില്‍ നിന്നും ലഭിച്ച നിര്‍ദ്ദേശം. പണം അടച്ച്‌ തന്റെ വീടും ഭൂമിയും തിരികെ നല്‍കിയ സുരേഷ് ഗോപിയ്‌ക്ക് നന്ദി പറയുന്നുവെന്നും കൃഷ്ണന്‍ വ്യക്തമാക്കി

Related Articles

Back to top button