Uncategorized

ഭക്ഷ്യ എണ്ണയുടെ വില കുറയും

“Manju”

ന്യൂഡല്‍ഹി: ഭക്ഷ്യ എണ്ണയുടെ വില കുറയ്ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടുന്നു. ഇറക്കുമതി ചെയ്യുന്ന ഭക്ഷ്യ എണ്ണയുടെ വില, ലിറ്ററിന് പത്തുരൂപ വരെ കുറവ് വരുത്താന്‍ കമ്പനികള്‍ക്കാണ് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയത്. ഒരാഴ്ചയ്ക്കുള്ളില്‍ വില കുറയ്ക്കാനാണ് കേന്ദ്രം ആവശ്യപ്പെട്ടത്.

രാജ്യാന്തര തലത്തില്‍ ഭക്ഷ്യ എണ്ണയുടെ വില കുറഞ്ഞ പശ്ചാത്തലത്തിലാണ് കേന്ദ്ര സര്‍ക്കാരിന്റെ ഇടപെടല്‍. നിലവില്‍, രാജ്യത്തെ ഭക്ഷ്യ എണ്ണ ആവശ്യകതയുടെ 60 ശതമാനവും നിറവേറ്റുന്നത് ഇറക്കുമതിയിലൂടെയാണ്. അടുത്തിടെ രാജ്യാന്തര തലത്തില്‍ ഭക്ഷ്യ എണ്ണയുടെ വില ഗണ്യമായി ഉയര്‍ന്നത് ഇന്ത്യയില്‍ വിലക്കയറ്റിത്തിന് കാരണമായി. നിലവില്‍ രാജ്യാന്തര വിപണിയില്‍ ഭക്ഷ്യ എണ്ണയുടെ വില കുറഞ്ഞിരിക്കുകയാണ്. ഈ പശ്ചാത്തലത്തിലാണ് വില കുറയ്ക്കാന്‍ കമ്പനികളോട് കേന്ദ്രം നിര്‍ദ്ദേശിച്ചത്.

Related Articles

Back to top button