Uncategorized

കരകൗശല വിദഗ്ധരെ വലിയ സംരംഭകരാക്കും

“Manju”

ന്യൂഡല്‍ഹി: ഇന്നത്തെ കരകൗശല വിദഗ്ധരെ നാളത്തെ വലിയ സംരംഭകരാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ‘വിദൂര പ്രദേശങ്ങളില്‍ താമസിക്കുന്ന കരകൗശല തൊഴിലാളികളെ സഹായിക്കുന്നതിനും അവരുടെ വളര്‍ച്ചയ്‌ക്കും വേണ്ടി പ്രവര്‍ത്തിക്കും, ഇന്നത്തെ കരകൗശല വിദഗ്ധരെ നാളത്തെ വലിയ സംരംഭകരാക്കും പ്രധാനമന്ത്രി പറഞ്ഞു. പിഎം വിശ്വകര്‍മ കൗശാല്‍ സമ്മാന്‍ എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള വെബിനാറിനെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രധാനമന്ത്രി വിശ്വകര്‍മ യോജന രാജ്യത്തിന്റെ പാരമ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനൊപ്പം കരകൗശല വിദഗ്ധരെയും ചെറുകിട വ്യവസായികളെയും കൈപിടിച്ചുയര്‍ത്താന്‍ ലക്ഷ്യമിടുന്നതാണെന്ന് അദ്ദേഹം പറഞ്ഞു.’

ഈ പദ്ധതിയിലൂടെ സ്വകാര്യമേഖലയുമായുള്ള പങ്കാളിത്തം കൂടുതല്‍ ശക്തിപ്പെടുമെന്നും അതുവഴി സ്വകാര്യമേഖലയുടെ വളര്‍ച്ച പരമാവധി വര്‍ദ്ധിപ്പിക്കാന്‍ കഴിയും. കരകൗശല വിദഗ്ധരുടെ ആവശ്യങ്ങള്‍ക്കനുസരിച്ച്‌ അടിസ്ഥാനസൗകര്യം പുനക്രമീകരണം നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related Articles

Back to top button