HealthLatestThiruvananthapuram

തക്കാളി പനി പടരാന്‍ കാരണം കൊക്സാക്കി വൈറസ്

“Manju”

 

തിരുവനന്തപുരം: കൊക്സാക്കി വൈറസ് വകഭേദങ്ങളാണ് സംസ്ഥാനത്തെ കുട്ടികളില്‍ തക്കാളി പനി പടരാന്‍ കാരണമെന്ന് കണ്ടെത്തല്‍.
തിരുവനന്തപുരത്തെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് വൈറോളജിയില്‍ നടത്തിയ സാമ്പിള്‍ വിശകലനത്തിലാണ് സ്ഥിരീകരണം.
കോക്സാക്കി എന്ററോ വൈറസ് വിഭാഗത്തില്‍ പെടുന്നതാണ്. ഇതിന്റെ എ-6, എ-16 വകഭേദങ്ങള്‍ സംസ്ഥാനത്ത് വ്യാപിക്കുന്നുണ്ടെന്ന് ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഡോ. ഇ. ശ്രീകുമാര്‍ പറഞ്ഞു. കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍ നിന്നുള്ള സാമ്പിളുകളുടെ ജനിതക സീക്വന്‍സിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തി.
മിക്ക ജില്ലകളിലും കുട്ടികളിലും അപൂര്‍വമായി മുതിര്‍ന്നവരിലും തക്കാളി പനി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. തക്കാളി പനി താരതമ്യേന ഗുരുതരമല്ലാത്ത ഒരു രോഗമാണ്.

Related Articles

Back to top button