InternationalLatest

യുഎഇയിലെ ആദ്യ ഡ്രൈവര്‍ലെസ് ഇലക്‌ട്രിക് വാഹനം ലോഞ്ച് ചെയ്തു

“Manju”

യുഎഇയില്‍ രാജ്യത്തെ ആദ്യ ഡ്രൈവര്‍ലെസ് ഇലക്‌ട്രിക് വാഹനം ലോഞ്ച് ചെയ്തു. ഖലീഫ യൂണിവേഴ്സിറ്റിയുടെ സാസ് അല്‍ നഖ്ല്‍ കാമ്ബസിലെ വിദ്യാര്‍ത്ഥികളെയും ജീവനക്കാരെയും കൊണ്ടുപോകുന്നതിനുള്ള 12 സീറ്റുള്ള ഡ്രൈവര്‍ലെസ് ഇലക്‌ട്രിക് വാഹനമാണ് ലോഞ്ച് ചെയ്തത്.

അബുദാബി എമിറേറ്റ് എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ അംഗവും ഖലീഫ യൂണിവേഴ്‌സിറ്റി ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജിയുടെ ബോര്‍ഡ് ഓഫ് ട്രസ്റ്റി ചെയര്‍മാനുമായ ഷെയ്ഖ് ഹമദ് ബിന്‍ സായിദ് അല്‍ നഹ്‌യാനാണ് വാഹനത്തിന്റെ ലോഞ്ചിങ് നടത്തിയത്.

ഡ്രൈവറില്ലാത്തതും 100 ശതമാനം ഇലക്‌ട്രികുമായ വാഹനം മറ്റ് കാറുകളുമൊത്ത് റോഡില്‍ ഓടിക്കാന്‍ കഴിയും. യുഎഇയില്‍ ‘മിക്‌സഡ് ട്രാഫിക് മോഡില്‍’ വിന്യസിച്ച ആദ്യത്തെ ഡ്രൈവര്‍ രഹിത വാഹനങ്ങളിലൊന്നാണ് ഇത്.

യുഎഇയുടെ ടെലികമ്മ്യൂണിക്കേഷന്‍സ് ആന്‍ഡ് ഡിജിറ്റല്‍ ഗവണ്‍മെന്റ് റെഗുലേറ്ററി അതോറിറ്റി(ടിഡിആര്‍എ), ഖലീഫ യൂണിവേഴ്‌സിറ്റി, എത്തിസലാത്ത്, ബിടി (യുകെ) എന്നീ മൂന്ന് സ്ഥാപനങ്ങള്‍ ചേര്‍ന്ന് സ്ഥാപിച്ച എമിറേറ്റ്‌സ് ഐസിടി ഇന്നൊവേഷന്‍ സെന്ററിനായി (ഇബിടിഐസി) 170 മില്യണ്‍ ദിര്‍ഹത്തിന്റെ പ്രവര്‍ത്തന കരാറില്‍ ഒപ്പുവെക്കുന്നതിലും അല്‍ നഹ്‌യാന്‍ പങ്കെടുത്തു.

ഖലീഫ യൂണിവേഴ്സിറ്റിയുടെയുടെ റോബോട്ടിക്‌സിനും സ്വയം നിയന്ത്രിത വാഹനങ്ങളുടെ ഗവേഷണത്തിനുമുള്ള കെയു-കാര്‍സ് ആണ് ഈ വാഹനം വികസിപ്പിച്ചത്. 50-ഓളം ഗവേഷകരും അത്യാധുനിക ലബോറട്ടറി സൗകര്യങ്ങളും കെയു-കാര്‍സിലുണ്ട്.

“വിജ്ഞാന സമ്ബദ്‌വ്യവസ്ഥ സൃഷ്ടിക്കുന്നതിനും അബുദാബിയെ ഗവേഷണത്തിന്റെയും വികസനത്തിന്റെയും ലോക കേന്ദ്രമാക്കി മാറ്റുന്നതിനുമുള്ള അബുദാബിയുടെ വിഷന്‍ 2030 ലക്ഷ്യങ്ങളിലേക്ക് സംഭാവന ചെയ്യുന്നതിനുള്ള സര്‍വകലാശാലയുടെ പ്രതിബദ്ധതയാണ് കാമ്ബസിലെ പുതിയ വാഹനം പ്രതിഫലിപ്പിക്കുന്നത്. . യുഎഇയിലെ ഒരു പ്രാദേശിക സര്‍വ്വകലാശാലയുടെ ഇത്തരമൊരു നേട്ടത്തില്‍ അഭിമാനിക്കുന്നു. പ്രശംസനീയമായ ജോലി ചെയ്ത അധ്യാപകര്‍ക്കും ഗവേഷകര്‍ക്കും വിദ്യാര്‍ത്ഥി എഞ്ചിനീയര്‍മാര്‍ക്കും അഭിനന്ദനങ്ങള്‍,”ഷെയ്ഖ് ഹമ്മദ് പറഞ്ഞു.

ലോഞ്ചിന് ശേഷം, എസ്‌എഎന്‍ കാമ്ബസിനുള്ളിലെ വിവിധ കെട്ടിടങ്ങള്‍ക്കിടയ് സമീപത്തുകൂടെ ഡ്രൈവറില്ലാത്ത എവിയില്‍ ഷെയ്ഖ് ഹമദ് യാത്ര ചെയ്തു.

 

Related Articles

Back to top button