IndiaLatest

ആപ്പ് വഴി വായ്പാ തട്ടിപ്പ്; ചെന്നൈയിൽ നാല് പേർ അറസ്റ്റിൽ

“Manju”

ചെന്നൈ: ആപ്പ് വഴി വായ്പാ തട്ടിപ്പ് നടത്തിയ നാല് പേർ അറസ്റ്റിൽ. ഐടി കമ്പനി ഉടമകൾ ഉൾപ്പെടെയുള്ളവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. 50,000 രൂപ വായ്പയെടുത്ത ചെന്നൈ സ്വദേശിയോട് 4.5 ലക്ഷം രൂപ തിരിച്ചടയ്ക്കാൻ ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയെന്ന പരാതിയിലാണ് പോലീസ് നടപടി.

അസാക്കസ് ടെക്‌നോ സൊല്യൂഷൻസ് ഉടമകളായ എസ്. മനോജ് കുമാർ, എസ്.കെ മുത്തുകുമാർ, മൊബൈൽ കമ്പനി ടെറിഷറി സെയിൽസ് മാനേജർ സിജാഹുദ്ദീൻ, വിതരണക്കാരൻ ജഗദീഷ് എന്നിവരെയാണ് ചെന്നൈ സെൻട്രൽ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തത്. കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണം ആരംഭിച്ചിരുന്നു. ഇത്തരത്തിൽ തട്ടിപ്പിലൂടെ ശേഖരിക്കുന്ന പണം രാജ്യത്തിന് പുറത്തേയ്ക്ക് കടത്തിയതായും ഇഡി കണ്ടെത്തിയിട്ടുണ്ട്.

അടുത്തിടെയായി ആപ്പ് വഴിയുള്ള വായ്പാ തട്ടിപ്പ് വലിയ രീതിയിൽ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. തെലങ്കാനയിലാണ് ഇത്തരത്തിലുള്ള കേസുകൾ വർധിക്കുന്നതായി കണ്ടെത്തിയത്. ഇതുവരെ 37 കേസുകളാണ് തെലങ്കാനയിൽ മാത്രം രജിസ്റ്റർ ചെയ്തത്. ചൈനീസ് പൗരൻമാർ ഉൾപ്പെടെയുള്ളവരാണ് കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായത്. ചില ആപ്പുകൾ 35 ശതമാനം വരെ പലിശ ഈടാക്കുന്നതായാണ് കണ്ടെത്തിയത്. ഭീഷണിയും സമ്മർദ്ദങ്ങളും സഹിക്കാൻ കഴിയാതെ തെലങ്കാനയിൽ യുവാവ് അടുത്തിടെ ആത്മഹത്യ ചെയ്യുകയും ചെയ്തിരുന്നു.

Related Articles

Back to top button