KeralaLatestThiruvananthapuram

തപാല്‍ ബോധവത്ക്കരണ ക്ലാസ്സ് നടന്നു

“Manju”

ശാന്തിഗിരി : തിരുവനന്തപുരം നോര്‍ത്ത് പോസ്റ്റല്‍ ഡിവിഷന്റെ ആഭിമുഖ്യത്തില്‍ ശാന്തിഗിരി സിദ്ധമെഡിക്കല്‍ കോളേജ് ഡോക്ടേഴ്സ്, ടീച്ചിംഗ് സ്റ്റാഫ്, നോണ്‍ ടീച്ചിംഗ് സ്റ്റാഫ് എന്നിവര്‍ക്കായി മെഡിക്കല്‍ കോളേജ് ക്ലാസ്സ് റൂമില്‍ വെച്ച് തപാല്‍ സേവിംഗ് അവയര്‍നസ് ക്ലാസ്സ് നടന്നു. തിരുവനന്തപുരം നോര്‍ത്ത് പോസ്റ്റല്‍ ഡിവിഷന്‍ ഡെവലപ്മെന്റ് ഓഫീസര്‍ ജയിംസ് ജെറാള്‍ഡ്, മാര്‍ക്കറ്റിംഗ് എക്സിക്യൂട്ടീവ് ബുനൈസ് എസ് എ എന്നിവര്‍ ചേര്‍ന്ന് ക്ലാസ് നയിച്ചു. വിവിധതരം തപാല്‍ സേവിംഗ് പദ്ധതികളെക്കുറിച്ച് ക്ലാസ്സില്‍ വിശദീകരിച്ചു. പവര്‍പോയിന്റ് പ്രസന്റേഷന്‍ ഉള്‍പ്പടെയുളളവ ക്ലാസ്സില്‍ അവതരിപ്പിച്ചു. ഉച്ചയ്ക്ക് 2.30ന് ആരംഭിച്ച ക്ലാസ്സ് 3.30ന് സമാപിച്ചു. ശാന്തിഗിരി സിദ്ധമെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഇന്‍ചാര്‍ജ് ഉള്‍പ്പടെ 60 ഓളം പേര്‍ ബോധവത്ക്കരണ ക്ലാസ്സില്‍ പങ്കെടുത്തു.

Related Articles

Back to top button