IndiaLatest

പഞ്ചാബിൽ നിന്നു ട്രെയിൻ, കേരളം അനുമതി നൽകി

“Manju”

സിന്ധുമോള്‍ ആര്‍

തിരുവനന്തപുരം ∙ പഞ്ചാബിൽ നിന്നു കേരളത്തിലേക്കു ട്രെയിൻ ഓടിക്കുന്നതിന് അനുമതി നൽകി സംസ്ഥാന സർക്കാർ. പഞ്ചാബിൽ കുടുങ്ങിയവരെ ട്രെയിനിൽ കേരളത്തിൽ എത്തിക്കാമെന്ന വാഗ്ദാനവമായി 3 തവണ പഞ്ചാബ് സർക്കാർ കത്തെഴുതിയിട്ടും കേരളം പ്രതികരിച്ചിരുന്നില്ല. ഇതിനെതിരെ പ്രതിഷേധം ഉയർന്ന സാഹചര്യത്തിലാണ് അനുമതി നൽകിയത്.

ഗർഭിണികളായ യുവതികൾ അടക്കം 1000–ൽ അധികം മലയാളികളാണു കേരളത്തിലേക്കു വരാൻ കാത്തിരിക്കുന്നത്. പ്രത്യേക ട്രെയിൻ ലഭിക്കുമെന്ന പ്രതീക്ഷയിൽ ഇവർ പഞ്ചാബ് സർക്കാർ ഏർപ്പെടുത്തിയ വെബ്‌സൈറ്റിൽ റജിസ്റ്റർ ചെയ്തിരുന്നു. കർണാടകയിൽ നിന്നുള്ള 309 പേരും ഇക്കൂട്ടത്തിലുണ്ട്. 12നു ജലന്ധറിൽ നിന്നു പുറപ്പെട്ട് ട് ബെംഗളുരു വഴി 14നു എറണാകുളത്ത് എത്തുന്ന സർവീസ് നടത്താമെന്ന് അറിയിച്ചാണ് പഞ്ചാബ് കത്ത് അയച്ചത്.

അതിനിടെ, അതിഥിത്തൊഴിലാളികളെ ബംഗാളിൽ എത്തിക്കാനായി ട്രെയിൻ ഓടിക്കാൻ ബംഗാൾ സർക്കാരും അനുമതി നൽകി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 105 ട്രെയിനുകളാണ് അടുത്ത 30 ദിവസത്തിനുള്ളിൽ ബംഗാളിലേക്ക് തൊഴിലാളികളുമായി മടങ്ങുക. കേരളത്തില്‍ നിന്ന് 28 ട്രെയിനുകളുണ്ട്. 11 സ്റ്റേഷനുകളിൽ നിന്നാണ് പ്രത്യേക ട്രെയിനുകൾ പുറപ്പെടുക.

Related Articles

Back to top button