IndiaLatest

തൊഴിലധിഷ്ഠിത പെയിന്റിങ് കോഴ്‌സ്

“Manju”

തിരുവനന്തപുരം : സംസ്ഥാന തൊഴിൽ വകുപ്പിനു കീഴിൽ കൊല്ലം ചവറയിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫ്രാസ്ട്രക്ചർ ആൻഡ് കൺസ്ട്രക്ഷനിൽ സംഘടിപ്പിക്കുന്ന കൺസ്ട്രക്ഷൻ ഡെക്കറേറ്റീവ് പെയിന്റർ തൊഴിലധിഷ്ഠിത പരിശീലനത്തിൽ ചേരാൻ അവസരം. കോൺഫെഡറേഷൻ ഓഫ് റിയൽ എസ്റ്റേറ്റ് ഡെവലപ്പേഴ്‌സ് അസോസിയേഷൻ ഓഫ് ഇന്ത്യ (CREDAI) യുമായി ചേർന്ന് നെതർലൻസ് ആസ്ഥാനമായ ആക്‌സോ നൊബലാണു പരിശീലനം നൽകുന്നത്.

അഞ്ചാംക്ലാസ് യോഗ്യതയുള്ള 18 വയസ് പൂർത്തീകരിച്ച യുവതീ യുവാക്കൾക്ക് അപേക്ഷിക്കാം. പെയിന്റിങ്ങ് ജോലി ചെയ്തുവരുന്ന തൊഴിലാളികൾക്കും പ്രവേശനം നേടാം. ജൂലൈ 26ന് പുതിയ ബാച്ചുകൾ ആരംഭിക്കും. അപേക്ഷിക്കേണ്ട അവസാനതീയതി ജൂലൈ 21 വ്യാഴാഴ്ച. വിജയകരമായി പരിശീലനം പൂർത്തീകരിക്കുന്നവർക്ക് നിർമാണ രംഗത്ത് സ്ഥിരവരുമാനമുള്ള തൊഴിൽ ലഭിക്കുവാൻ ഉതകുന്ന രീതിയിലാണു പരിശീലനം.

ഹോസ്റ്റൽ ആവശ്യമില്ലാത്ത പഠിതാക്കൾക്ക് 7,820 രൂപയും ക്യാമ്പസ്സിൽ താമസിച്ചു പഠിക്കുവാൻ 13,900 രൂപയുമാണ് ഫീസ്. കെട്ടിടനിർമ്മാണ തൊഴിലാളി ക്ഷേമനിധി ബോർഡിലെ അംഗങ്ങൾക്കും അംഗങ്ങളുടെ മക്കൾക്കും ഫീസിനത്തിൽ അയ്യായിരം രൂപ ബോർഡ് അനുവദിക്കും. ബന്ധപ്പെടാൻ: 8078980000. വെബ്സൈറ്റ്: www.iiic.ac.in.

Related Articles

Back to top button