KeralaLatestThiruvananthapuram

കോവിഡ് കാലത്ത് കർമ്മനിരതരായ വെഞ്ഞാറമൂട് പോലീസിന് ആദരം 

“Manju”

വെഞ്ഞാറമൂട് : കോവിഡ് കാലത്ത് കർമ്മനിരതരായിരുന്ന വെഞ്ഞാറമൂട് പോലീസിന്  ആദരം. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ജോലി എന്നതിലുപരി സമൂഹത്തോടുള്ള തങ്ങളുടെ ഉത്തരവാദിത്തമാണെന്ന ഉത്തമ ബോധ്യത്തോടെ രാപ്പകൽ ഭേദമില്ലാതെ ഡ്യൂട്ടി നിർവ്വഹിച്ച വെഞ്ഞാറമൂട് പോലീസ് സേനയ്ക്കാണ് അഴികോടൻ സാംസ്കാരിക വേദിയുടെ നേതൃത്വത്തിൽ ആദവ് നൽകിയത്.

കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് വെഞ്ഞാറമൂട് പോലീസ് സ്റ്റേഷനിൽ നടന്ന ലളിതമായ ചടങ്ങിൽ മുഴുവൻ സേന അംഗങ്ങൾക്കുമുള്ള ആദരസൂചകമായി നടൻ സുരാജ് വെഞ്ഞാറമൂട് ഇൻസ്പക്ടർ വിജയരാഘവനും, എസ് ഐ ശ്രീകുമാറിനും മൊമെന്റോയും,  പ്രതിരോധ ഉപകരണങ്ങളും കൈമാറി. വെഞ്ഞാറമൂട് സ്റ്റേഷൻ പരിധിയിൽ കേവിഡ് 19 ബോധവൽക്കരണ പ്രവർത്തനങ്ങളിൽ ഇൻസ്പക്ടർ വിജയരാഘവന്റെ നേതൃത്വത്തിൽ മികച്ച പ്രവർത്തനവുമായി മുന്നോട്ട് പോകാൻ പോലീസിന് കഴിഞ്ഞിട്ടുണ്ടെന്ന് സുരാജ് പറഞ്ഞു. സാംസ്കാരിക വേദി പ്രസിഡന്റ് എൻ.എസ് സജീവ്, സെക്രട്ടറി എസ്.ആർ ദിലീപ്, ഭാരവാഹികളായ ദീപു, ശ്രീരാഗ് , പ്രവീൺ, ജനമൈത്രി പോലീസ് കോ-ഓഡിനേറ്റർ ഷെരീർ വെഞ്ഞാറമൂട്, സജി വി.വി, ജനമൈത്രി ബീറ്റ് ഓഫീസർ ഷജിൻ , റാഫി തുടങ്ങിയവർ പങ്കെടുത്തു.

 

Related Articles

Back to top button