KeralaLatest

കെ എസ് ഇ ബി ക്ക് പുതിയ ചെയര്‍മാന്‍

“Manju”

തിരുവനന്തപുരം: കെ.എസ്.ഇ.ബി ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് ബി.അശോകിനെ മാറ്റി. രാജന്‍ എന്‍. ഖോബ്രഗഡെയാണ് പുതിയ ചെയര്‍മാന്‍. അശോകിനെ കൃഷി വകുപ്പ് സെക്രട്ടറിയായി നിയമിച്ചു. അശോകും കെ.എസ്.ഇ.ബി ഇടതുയൂണിയനുകളുമായി അഭിപ്രായ ഭിന്നതയും സമരങ്ങളുമുണ്ടായിരുന്നു. ഇതിന്റെ പേരില്‍ യൂണിയന്‍ നേതാക്കള്‍ക്ക് സ്ഥലംമാറ്റം അടക്കമുള്ള നടപടികള്‍ നേരിടേണ്ടിവന്നിരുന്നു. യൂണിയനുമായുള്ള പ്രശ്‌നം സമവായത്തില്‍ എത്തിയ ശേഷമാണ് അശോകിനെ അപ്രതീക്ഷിതമായി സര്‍ക്കാര്‍ മാറ്റുന്നത്. വൈദ്യുതിമന്ത്രി കെ.കൃഷ്ണന്‍കുട്ടി അശോകിനെ പിന്തുണച്ചിരുന്നുവെങ്കിലും മുന്‍മന്ത്രി അടക്കം ഇടതുനേതൃത്വം യൂണിയനൊപ്പമായിരുന്നു.

Related Articles

Back to top button