LatestThiruvananthapuram

വീട്ടമ്മയുടെ മൃതദേഹം ചാക്കില്‍ കെട്ടി ഉപേക്ഷിച്ച നിലയില്‍

“Manju”

പന്തളം: വീട്ടമ്മയുടെ മൃതദേഹം വഴിയരികില്‍ ചാക്കില്‍ കെട്ടി ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. കുരമ്പാല തെക്ക് പറയന്റയ്യത്ത് ഭാഗത്ത് താമസിച്ചു വന്ന സുശീലയുടെ (61) മൃതദേഹമാണ് ഇടയാടിയില്‍ ജംക്ഷനു സമീപമുളള ഹോട്ടലിന്റെ പിന്‍ഭാഗത്തെ ഉപറോഡില്‍ നിന്ന് കണ്ടെത്തിയത്.

ഇവര്‍ അട്ടത്തോട് സ്വദേശിനിയാണെന്നാണ് നിഗമനം. നാട്ടുകാരാണ് മൃതദേഹം ആദ്യം കണ്ടത്. തുടര്‍ന്ന് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. പൊലീസ് എത്തി പ്രാഥമിക നടപടികള്‍ക്ക് ശേഷം മൃതദേഹം ആശുപത്രിയിലേക്ക് കൊണ്ടുപോയി.

Related Articles

Back to top button