KeralaLatest

മിന്നല്‍ ചുഴലി; വ്യാപകനാശനഷ്ടം

“Manju”

തൃശൂര്‍ പുത്തൂരില്‍ മിന്നല്‍ ചുഴലി ഇതേത്തുടര്‍ന്ന് വ്യാപക നാശനഷ്ടമാണ് ഉണ്ടായത്. വീടിന്റെ ടെറസ് ചുഴലിയെ തുടര്‍ന്ന് പറന്നു പോയി. വ്യാപക കൃഷി നാശവും ഉണ്ടായി. ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നത് ആശ്വാസം നല്‍കുന്നു. അതേസമയം, വയനാട്ടില്‍ ശക്തമായ മഴ തുടരുകയാണ്. ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പുകളുടെ എണ്ണം എട്ടായി. 427 പേര്‍ ക്യാമ്പുകളിലാണ്‌. ജില്ലയില്‍ ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക്‌ അവധി പ്രഖ്യാപിച്ചിട്ടുണ്ട്‌. മാനന്തവാടി, വൈത്തിരി താലൂക്കുകളില്‍ പലയിടത്തും തീവ്രമഴയാണ്‌ രേഖപ്പെടുത്തുന്നത്‌.

മാനന്തവാടി തരിയോട്‌ എടവക തൊണ്ടര്‍ന്നാട്‌ പടിഞ്ഞാറത്തറ മേപ്പാടി പഞ്ചായത്തുകളില്‍ ജാഗ്രതാ നിര്‍ദ്ദേശം നിലനില്‍ക്കുകയാണ്‌. 20 അംഗ എന്‍ ഡി ആര്‍ എഫ്‌ സംഘം ജില്ലയിലുണ്ട്‌.വനമേഖലയിലെ വിനോദ സഞ്ചാരകേന്ദ്രങ്ങളില്‍ നിയന്ത്രണമോ വിലക്കോ ഏര്‍പ്പെടുത്താന്‍ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി വനം വകുപ്പിന്‌ നിര്‍ദ്ദേശം നല്‍കി.

Related Articles

Back to top button