IndiaLatest

ഒറ്റദിവസം ഇരുപത്തിയഞ്ചു ലക്ഷം പേര്‍ ലൈക്കടിച്ച ആ വീഡിയോ

“Manju”

ഒറ്റദിവസം കൊണ്ട് 25 ലക്ഷം പേര്‍ ലൈക്കടിച്ച ഒരു വീഡിയോ; വിശന്ന് പൊരിഞ്ഞ പെണ്‍കുട്ടി.. പക്ഷേ അഭിമാനി.. പിന്നെ..സോഷ്യൽ മീഡിയയുടെ മനസ്സു നിറച്ചു മുന്നേറുകയാണ് ഇപ്പോൾ ഈ ഒരു വീഡിയോ. ഒരു നേരത്തെ അന്നത്തിനായി പഠനം പോലും ഉപേക്ഷിച്ച് രാജ്യത്തിന്റെ നാനാ ഭാഗങ്ങളിലും നിരവധി കുട്ടികൾ ജോലി എടുക്കുന്നുണ്ട് പഠിക്കാനോ കളിക്കാനോ ആഗ്രഹമില്ലാത്തവരല്ല ഇവരെല്ലാം. പക്ഷെ അതിനു നിവൃത്തിയില്ലാതെ വീട്ടുകാരുടെ പട്ടിണിമാറ്റാനാണ് ഇവർ മടിയില്ലാതെ ജോലി ചെയ്യുന്നത്. ഇവരുടെ വീടുകളിലെ അവസ്ഥ അതിദയനീയമാണ്. ജോലി ചെയ്ത് 100 രൂപ പോലും ഒരു ദിവസം സമ്പാദിക്കാൻ ആകാത്ത അച്ഛനമ്മമാർക്ക് മക്കൾ കപ്പലണ്ടി വിറ്റൊ പൊരി വിറ്റോ എത്തിക്കുന്ന ചില്ലറത്തുട്ടുകൾ ആശ്വാസമാണ്. കുടുംബത്തിനുവേണ്ടി ഈ കുഞ്ഞുങ്ങളാകട്ടെ ആഹാരമോ വെള്ളമോ പോലും കുടിക്കാതെയാണ് പലപ്പോഴും ജോലി ചെയ്യുന്നതും. ഇപ്പോൾ സമയത്ത് ആഹാരം പോലും കഴിക്കാൻ ഇല്ലാതെ അത്തരത്തിൽ ജോലിചെയ്യുന്ന ഒരു കൊച്ചു പെൺകുട്ടിയെ കണ്ടു ഒരു യുവാവ് ചെയ്ത പ്രവർത്തിയാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത് .ചിത്രങ്ങൾ വിൽക്കുന്ന പെൺകുട്ടിയാണ് വിശന്നുവലഞ്ഞിരുന്നു കൊണ്ട് തന്റെ ജോലി തുടർന്നത്. എന്നാൽ അവളുടെ അവസ്ഥ കണ്ടാൽ യുവാവ് ഒരു പൊതി ആഹാരം ആണ് അവളുടെ സമീപം വെച്ചത് .ഇതാകട്ടെ ആ പെൺകുട്ടി അറിഞ്ഞതുമില്ല .താനാരാണെന്നോ എന്താണെന്നോ വെളിപ്പെടുത്താതെ അവൾ പോലുമറിയാതെ ആയിരുന്നു യുവാവിനെ പ്രവർത്തി .സമീപത്ത് ഇരുന്ന പൊതി കണ്ടു അഴിച്ചു നോക്കിയ പെൺകുട്ടി ആകട്ടെ ഭക്ഷണം കണ്ടു അമ്പരന്നു പോയി. വിശപ്പിനേക്കാൾ വലുതായി മറ്റെന്തുണ്ട് ലോകത്ത് അല്ലെ. ശരിയാണ്, മനുഷ്യന് ജീവിക്കാൻ അത്യാവശ്യമായ ഒന്നാണ് ഭക്ഷണം. എന്നാൽ ഇന്ന് രാജ്യത്ത് പലരും പട്ടിണിയിലാണ്.

Related Articles

Back to top button