IndiaLatest

ബുള്ളറ്റ് ട്രെയിന്‍ പദ്ധതി മുന്നോട്ട്; ഉപമുഖ്യമന്ത്രി

“Manju”

മുംബൈ : അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിന്‍ പദ്ധതി വേഗത്തിലാക്കാന്‍ ആവശ്യമായ എല്ലാ അനുമതികളും ഷിന്‍ഡെ-ഫഡ്‌നാവിസ് സര്‍ക്കാര്‍ പൂര്‍ത്തിയാക്കി.വ്യാഴാഴ്ച ചേര്‍ന്ന സംസ്ഥാന മന്ത്രിസഭാ യോഗത്തിന് ശേഷം ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് ആണ് ഇക്കാര്യം അറിയിച്ചത്. മഹാരാഷ്ട്രയില്‍ അധികാരത്തിലെത്തി രണ്ടാഴ്ചക്കകം ബുള്ളറ്റ് ട്രെയിന്‍ പദ്ധതിക്ക് ആവശ്യമായ അനുമതികളെല്ലാം കഴിഞ്ഞ ദിവസം നല്‍കി. എന്‍ സി പി, കോണ്‍ഗ്രസ്, ശിവസേന സഖ്യത്തിലെ സര്‍ക്കാരിന്റെ മെല്ലെപ്പോക്ക് നയത്തില്‍ ഇഴഞ്ഞു നീങ്ങുകയായിരുന്നു പദ്ധതിയെന്ന് അനുമതി പ്രഖ്യാപിച്ച്‌ കൊണ്ട് ഫഡ്‌നാവിസ് പറഞ്ഞു.

ഗുജറാത്ത് മഹാരാഷ്ട്ര സംസ്ഥാനങ്ങളിലൂടെ കടന്നു പോകുന്ന പാതയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ഗുജറാത്തില്‍ അതിവേഗം നീങ്ങവേ മഹാരാഷ്ട്രയിലെ നടപടികള്‍ മന്ദഗതിയിലായിരുന്നു. ഭൂമി ഏറ്റെടുക്കല്‍ 70 ശതമാനത്തോളം പൂര്‍ത്തിയായ കേന്ദ്ര സര്‍ക്കാരിന്റെ സ്വപ്ന പദ്ധതി അതീവ പ്രാധാന്യം നല്‍കിയാണ് മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെയും ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസും പൂര്‍ത്തിയാക്കിയത്. മഹാരാഷ്ട്ര സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുള്ള എല്ലാ അനുമതികളും നല്‍കി ബുള്ളറ്റ് ട്രെയിന്‍ പദ്ധതി അതിവേഗം പൂര്‍ത്തിയാക്കാനുള്ള നിര്‍ദ്ദേശമാണ് സര്‍ക്കാര്‍ നല്‍കിയിരിക്കുന്നത്.

Related Articles

Back to top button