KeralaLatest

കോവിഡ് കരുതല്‍ ഡോസ് വാക്‌സിനേഷന്‍ കൂടുതല്‍ കേന്ദ്രങ്ങളില്‍

“Manju”

കോട്ടയം: കോവിഡ് കരുതല്‍ ഡോസ് വാക്‌സിനേഷന്‍ തിങ്കളാഴ്ച്ച (ജൂലൈ 18) മുതല്‍ 23 കേന്ദ്രങ്ങളില്‍ ലഭ്യമാക്കുമെന്ന് ജില്ലാ കളക്ടര്‍ ഡോ.പി.കെ. ജയശ്രീ അറിയിച്ചു. സെപ്റ്റംബര്‍ 30 വരെ 18 വയസിന് മുകളിലുള്ളവര്‍ക്ക് സര്‍ക്കാര്‍ കേന്ദ്രങ്ങളില്‍ സൗജന്യ കരുതല്‍ ഡോസ് നല്‍കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചതിനെ തുടര്‍ന്നാണ് അധിക കേന്ദ്രങ്ങളില്‍ വാക്‌സിനേഷന്‍ സൗകര്യം ഏര്‍പ്പെടുത്തിയത്.

ജൂലൈ 18 മുതല്‍ കോവിഡ് കരുതല്‍ ഡോസ് വാക്‌സിന്‍ ലഭ്യമാകുന്ന കേന്ദ്രങ്ങള്‍ ചുവടെ:
(
ബുധന്‍, ഞായര്‍ ഒഴികെ എല്ലാ ദിവസവും രാവിലെ 10 മണിമുതല്‍ ഉച്ചകഴിഞ്ഞ് രണ്ടു വരെയാകും വാക്‌സിനേഷന്‍ ലഭ്യമാവുക)

1. കോട്ടയം മുട്ടമ്പലം സെന്റ് ലാസറസ് പള്ളി ഹാള്‍
2.
പാലാ ജനറല്‍ ആശുപത്രി
3.
കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രി
4.
ചങ്ങനാശ്ശേരി ജനറല്‍ ആശുപത്രി
5.
വൈക്കം താലൂക്ക് ആശുപത്രി
6.
പാമ്പാടി താലൂക്ക് ആശുപത്രി
7.
കുറവിലങ്ങാട് താലൂക്ക് ആശുപത്രി
8.
അറുന്നൂറ്റിമംഗലം സാമൂഹികാരോഗ്യ കേന്ദ്രം
9.
അതിരമ്പുഴ പ്രാഥമികാരോഗ്യകേന്ദ്രം
10.
ഇടമറുക് സാമൂഹികാരോഗ്യ കേന്ദ്രം
11.
ഇടയിരിക്കപ്പുഴ സാമൂഹികാരോഗ്യകേന്ദ്രം
12.
ഇടയാഴം സാമൂഹ്യ ആരോഗ്യ കേന്ദ്രം
13.
എരുമേലി സാമൂഹികാരോഗ്യ കേന്ദ്രം
14.
ഏറ്റുമാനൂര്‍ സാമൂഹികാരോഗ്യ കേന്ദ്രം
15.
കറുകച്ചാല്‍ സാമൂഹികാരോഗ്യ കേന്ദ്രം
16.
കുമരകം സാമൂഹികാരോഗ്യ കേന്ദ്രം
17.
കൂടല്ലൂര്‍ സാമൂഹികാരോഗ്യ കേന്ദ്രം
18.
പനച്ചിക്കാട് കുടുംബ ആരോഗ്യ കേന്ദ്രം
19.
പൈക സാമൂഹികാരോഗ്യകേന്ദ്രം
20.
തലയോലപ്പറമ്പ് സാമൂഹികാരോഗ്യ കേന്ദ്രം
21.
മുണ്ടന്‍കുന്നു സാമൂഹികാരോഗ്യകേന്ദ്രം
22.
രാമപുരം പ്രാഥമികാരോഗ്യകേന്ദ്രം
23.
ഉള്ളനാട് സാമൂഹികാരോഗ്യ കേന്ദ്രം

ഈ കേന്ദ്രങ്ങള്‍ ഉള്‍പ്പെടെയുള്ള ജില്ലയിലെ എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും 12 മുതല്‍ 18 വയസുവരെയുള്ള കുട്ടികളുടെ ഒന്നാം ഡോസ്, രണ്ടാം ഡോസ് വാക്‌സിനേഷന്‍ ശനിയാഴ്ച്ചകളില്‍ മാത്രമായിരിക്കും നടക്കുക.

 

Related Articles

Back to top button