IndiaLatest

റേഷന്‍ തെലങ്കാന സര്‍ക്കാര്‍ വിതരണം ചെയ്യുന്നില്ല

“Manju”

തെലങ്കാന സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി കേന്ദ്ര ഭക്ഷ്യമന്ത്രി പീയുഷ് ഗോയല്‍. പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജന (പിഎം-ജികെഎവൈ) പദ്ധതി പ്രകാരം കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ അഞ്ച് കിലോ റേഷന്‍ കഴിഞ്ഞ വര്‍ഷം ഏപ്രില്‍ മുതല്‍ സംസ്ഥാനത്ത് വിതരണം ചെയ്തിട്ടില്ലെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.

കേന്ദ്രം തെലങ്കാന സര്‍ക്കാരിന് കത്തയക്കുകയും ചര്‍ച്ചകള്‍ നടത്തുകയും ചെയ്തെങ്കിലും ടിആര്‍എസ് സര്‍ക്കാര്‍ റേഷന്‍ വിതരണം ചെയ്യാന്‍ തയ്യാറായില്ല. ഇക്കാരണത്താല്‍ ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ അരി സംഭരണം നിര്‍ത്തിവെച്ചിരുന്നു. സര്‍ക്കാരിന്റെ ക്രൂരകൃത്യമാണ് നിസ്സംഗമായ നടപടി സ്വീകരിക്കാന്‍ പ്രേരിപ്പിച്ചതെന്ന് മന്ത്രി പറഞ്ഞു. ദരിദ്രരുടെ അവകാശങ്ങള്‍ ലംഘിക്കുന്ന സര്‍ക്കാര്‍ സമ്പൂര്‍ണ പരാജയമാണെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്രസര്‍ക്കാര്‍ ദരിദ്രരെ സംരക്ഷിക്കുകയാണ്. പദ്ധതികള്‍ സംസ്ഥാന സര്‍ക്കാരുകള്‍ ആത്മാര്‍ത്ഥതയോടെ നടപ്പാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേന്ദ്രത്തിന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങി ജൂണില്‍ ധാന്യവിതരണം നടത്തിയെന്നും ജൂലൈയില്‍ തുടരുമെന്നും അറിയിച്ചിട്ടുണ്ട്. ജനങ്ങളുടെ അവകാശങ്ങള്‍ അവര്‍ക്ക് തന്നെ ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.

Related Articles

Back to top button