IndiaLatest

പ്രധാനമന്ത്രിയുടെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്തു

ഇന്ന് പുലര്‍ച്ചെയാണ് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടത്.

“Manju”

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്തു. നരേന്ദ്ര് മോദി എന്ന പേരിലുള്ള സ്വകാര്യ അക്കൗണ്ടാണ് ഹാക്ക് ചെയ്തത്. ഇന്ന് പുലര്‍ച്ചെയാണ് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടത്. തുടര്‍ന്ന് ട്വിറ്ററിനെ വിവരം അറിയിക്കുകയും, പ്രശ്‌നം പരിഹരിക്കുകയും ചെയ്തതായി പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
ബിറ്റ് കോയിന്‍ ഇന്ത്യയുടെ നിയമ പരമായ കോയിന്‍ ആക്കിമാറ്റി എന്നതുള്‍പ്പെടെയുള്ള ചില ട്വീറ്റുകളാണ് ഹാക്ക് ചെയ്ത അക്കൗണ്ടില്‍ നിന്നും വന്നത്. ഒരു മണിക്കൂറിലധികം അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു എന്നാണ് അധികൃതര്‍ അറിയിച്ചത്. തുടര്‍ന്ന്, ഇത് എങ്ങിനെ സംഭവിച്ചു എന്ന് പലരും ട്വിറ്ററിനോട് വിശദീകരണം തേടുകയായിരുന്നു. പിന്നീട് ട്വിറ്ററിനെ ഇക്കാര്യം അറിയിക്കുകയും, ഹാക്ക് ചെയ്ത അക്കൗണ്ട് പുനസ്ഥാപിക്കുകയും ചെയ്തതായി പ്രധാനമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി.
ആരാണ് ഇതിന് പിന്നില്‍ എന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ വ്യക്തമായിട്ടില്ല. 11 മണിക്കൂര്‍ മുന്‍പാണ് പ്രധാനമന്ത്രിയുടെ അക്കൗണ്ടില്‍ നിന്നും അവസാനമായി ഔദ്യോഗികമായ ട്വീറ്റ് പുറത്ത് വന്നത്. എന്നാല്‍ അതിന് ശേഷം നരേന്ദ്ര മോദി എന്ന ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നും പല ട്വീറ്റുകളും വന്നു. ഈ സമയത്ത് വന്ന ട്വീറ്റുകള്‍ എല്ലാം നീക്കം ചെയ്തതായി പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

Related Articles

Back to top button