KeralaLatest

കണ്ണൂരേയ്‌ക്ക് ഇനി ഫ്ലൈറ്റ് പിടിക്കാം

“Manju”

കണ്ണൂര്‍: പുതിയ വിമാനക്കമ്പനി ആകാശ എയറില്‍ പ്രതീക്ഷയര്‍പ്പിച്ച്‌ കണ്ണൂര്‍ രാജ്യാന്തര വിമാനത്താവള കമ്പനിയായ കിയാല്‍. ഇന്ത്യന്‍ കോടീശ്വരനായ രാകേഷ് ജുന്‍ജന്‍വാലയുടെ ഉടമസ്ഥതയിലുള്ള ആകാശ എയര്‍ കമ്ബനി രണ്ടുവിമാനസര്‍വീസുകളാണ് തുടക്കത്തില്‍ നടത്തുന്നത്. ഇതുരണ്ടും നെടുമ്ബാശേരിയില്‍ നിന്നുമാണ്. കൊച്ചി – ബംഗളൂരു, കൊച്ചി – ഹൈദരാബാദ് സെക്ടറിലാണ് ഈ സര്‍വീസുകള്‍. എന്നാല്‍ ഇതിനുശേഷം വരുന്ന ഡിസംബറില്‍ 16 വിമാനങ്ങള്‍ കൂടി ആകാശിന്റെതായി വരുന്നുണ്ട്. ഇതിലാണ് കണ്ണൂരിന്റെ പ്രതീക്ഷ.
വിദേശവിമാന കമ്പനികള്‍ക്ക് സര്‍വീസ് നടത്താന്‍ അനുമതിയില്ലാത്ത ഏകവിമാനത്താവളമെന്ന ദുരവസ്ഥയാണ് കണ്ണൂര്‍ നേരിടുന്നത്. എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യാ എക്സ്‌പ്രസ്, ഗോഫസ്റ്റ് എന്നീ വിമാനകമ്ബനികളാണ് കണ്ണൂരില്‍ നിന്നും വിദേശത്തേക്ക് സര്‍വീസ് നടത്തുന്നത്.
കോഴിക്കോടിനും കൊച്ചിക്കും തിരുവനന്തപുരത്തിനും പുറമേ രാജ്യത്തെ മറ്റു അഞ്ചു നഗരങ്ങളിലേക്ക് മാത്രമാണ് കണ്ണൂരില്‍ നിന്നും ആഭ്യന്തരസര്‍വീസുള്ളത്. 38 എയര്‍ക്രാഫ്റ്റ് മൂവ്‌മെന്റുകള്‍ നടക്കുന്ന ചൊവ്വാഴ്ചകളില്‍ മാത്രമാണ് കണ്ണൂര്‍ വിമാനത്താവളം സജീവമാകുന്നത്. രാജ്യാന്തരസര്‍വീസുകളുടെ കാര്യത്തിലും കണ്ണൂര്‍ വിമാനത്താവളത്തിന്റെ സ്ഥിതി ദയനീയമാണ്. കുവൈത്ത്, ഷാര്‍ജ, അബുദാബി, ദോഹ, മസ്‌കത്ത്, സലാല, ദമാം, റിയാദ്, ദുബായ്, ബഹ്‌റൈന്‍ എന്നിവടങ്ങളിലേക്ക് മാത്രമാണ് ഇവിടെ നിന്നും നേരിട്ടു പോകാന്‍ കഴിയുക. ആഭ്യന്തര, വിദേശ വിമാനസര്‍വീസുകളുടെ എണ്ണം കുറവായതിനാല്‍ കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നുളള ടിക്കറ്റ് നിരക്ക് കൂടുതലാണെന്ന പരാതിയുമുണ്ട് യാത്രക്കാര്‍ക്ക്.

Related Articles

Back to top button