KeralaLatest

കോവിഡ് വ്യാപനം; വരും നാളില്‍ വ​ര്‍​ധി​ച്ചേ​ക്കും; ​മു​ഖ്യ​മ​ന്ത്രി

“Manju”

തി​രു​വ​ന​ന്ത​പു​രം: സംസ്ഥാനത്തെ കോവിഡ് വ്യാപനം ദിനംപ്രതികൂടി വരുകയാണ്. വരും ദിവസങ്ങളില്‍ വ്യാപനം ഇനിയും വ​ര്‍​ധി​ച്ചേ​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ ഇന്ന് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ആ​രോ​ഗ്യ സം​വി​ധാ​ന​ത്തി​ന് വെ​ല്ലു​വി​ളി​യായിരിക്കും രോ​ഗ​വ്യാ​പ​നം വ​ര്‍​ധി​ച്ചാ​ല്‍ എന്നും അദ്ദേഹം പറഞ്ഞു. രോ​ഗ​വ്യാ​പ​നം ഇ​നി​യും വ​ര്‍​ധി​ക്കു​മെ​ന്ന് ത​ന്നെ​യാ​ണ് ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് സൂചിപ്പിക്കുന്നത്. ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് ഇപ്പഴും ഉ​യ​ര്‍​ന്ന് നി​ല്‍​ക്കു​കയാണ് . വ്യാ​പ​നം ഈ ​മാ​സം 15 വ​രെ ഉ​യ​ര്‍​ന്ന നി​ല​യി​ല്‍ ഉ​ണ്ടാ​യേ​ക്കാ​മെ​ന്നാ​ണ് വി​ദ​ഗ്ധ​ര്‍ മു​ന്ന​റി​യി​പ്പ് ന​ല്‍​കു​ന്ന​ത്. കി​ട​ക്ക​ക​ള്‍, സ​ര്‍​ക്കാ​ര്‍ ഇപ്പോള്‍ ന​ട​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്ന​ത് ഓ​ക്സി​ജ​ന്‍, വെ​ന്‍റി​ലേ​റ്റ​ര്‍ തു​ട​ങ്ങി​യ ആ​ശു​പ​ത്രി സൗ​ക​ര്യം വ​ര്‍​ധി​പ്പി​ക്കു​ന്ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളാ​ണെന്ന് മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

Related Articles

Back to top button