KeralaLatest

മദ്രസകള്‍ക്കുള്ള ധനസഹായം നിര്‍ത്തലാക്കി യോഗി സര്‍ക്കാര്‍

“Manju”

 

ലഖ്നോ: ഉത്തര്‍പ്രദേശില്‍ പുതുതായി നിര്‍മിക്കുന്ന മദ്രസകള്‍ക്ക് ധനസഹായം നല്‍കുന്നത് നിര്‍ത്തലാക്കാനുള്ള തീരുമാനം മെയ് 17ന് യു.പി സര്‍ക്കാര്‍ അംഗീകരിച്ചു.

മദ്രസ നവീകരണത്തിന് കഴിഞ്ഞ ബജറ്റില്‍ 479 കോടി രൂപയാണ് യു.പി സര്‍ക്കാര്‍ വകയിരുത്തിയത്. ഇതില്‍ സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തിട്ടുള്ള 16,000 മദ്രസകളില്‍ വെറും 558 സ്ഥാപനങ്ങള്‍ക്ക് മാത്രമാണ് ധനസഹായം ലഭിച്ചത്.
പുതിയ നീക്കത്തിലൂടെ മുന്‍ മുഖ്യമന്ത്രി അഖിലേഷ് യാദവിന്‍റെ നയം അവസാനിപ്പിച്ച്‌ മദ്രസകള്‍ക്ക് ഇനിമുതല്‍ ധനസഹായം നല്‍കേണ്ടതില്ലെന്ന് യോഗി സര്‍ക്കാര്‍ തീരുമാനിച്ചു.
സംസ്ഥാനത്തെ എല്ലാ മദ്രസകളിലും ക്ലാസുകള്‍ ആരംഭിക്കുന്നതിന് മുമ്ബ് ദേശീയ ഗാനം നിര്‍ബന്ധമാക്കി സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കി ഒരാഴ്ച പിന്നിടുമ്ബോഴാണ് പുതുതായി നിര്‍മിക്കുന്ന മദ്രസകള്‍ക്ക് ധനസഹായം നല്‍കുന്നത് നിര്‍ത്താന്‍ സര്‍ക്കാര്‍ തീരുമാനമെടുത്തത്. മെയ് 12ന് യു.പി ന്യൂനപക്ഷകാര്യ മന്ത്രി ഡാനിഷ് ആസാദ് അന്‍സാരിയാണ് ദേശീയഗാനം നിര്‍ബന്ധമാക്കി ഉത്തരവിറക്കിയത്.

Related Articles

Back to top button