KeralaLatest

രണ്ട് ലക്ഷം ബസൊന്നിന് നൽകി അതിഥികൾ ബംഗാളിലേക്ക് മടങ്ങുന്നത് അമ്പത് ബസുകളിലായി

“Manju”

 

ഒരു ബസിൽ 28 പേർക്ക് യാത്ര ചെയ്യാനുള്ള അനുമതി ബംഗാൾ സർക്കാർ നൽകിയതോടെ മലപ്പുറത്തു നിന്നുള്ള അതിഥിത്തൊഴിലാളികളുടെ കൊൽക്കത്തയിലേക്കുള്ള വാടക ബസ് യാത്ര ആരംഭിച്ചു .അതിഥിത്തൊഴിലാളികളെ ഇവിടെ ജോലിക്കെത്തിച്ച കരാറുകാരും തൊഴിലാളി സംഘടനാ നേതാക്കളുടെ ഇടപെടലോടെയുമാണ് മലപ്പുറത്തു നിന്ന് 2560 കിലോമീറ്റർ ദൂരമുള്ള 3 ദിവസത്തെ യാത്രയ്ക്കായി ടൂറിസ്റ്റ് ബസുകൾ ഓടുന്നത് .രണ്ട് ലക്ഷം രൂപയാണ് ബസൊന്നിന് തൊഴിലാളികൾ വാടകയായി നൽകേണ്ടത്. ആരോഗ്യ വിഭാഗത്തിന്റെ പരിശോധന കഴിഞ്ഞ് സർടിഫിക്കറ്റുമായി ഇതിനകം 50ൽ പരം ടൂറിസ്റ്റ്ബസുകൾ തൊഴിലാളിക്കുമായി കൊൽക്കത്തയ്ക്ക് തിരിച്ചിട്ടുണ്ട് .കൂടുതൽ ബസുകൾ തൊഴിലാളികളുമായി ബംഗാളിലേക്ക് യാത്ര തിരിക്കുമെന്നും ബസ് ഓപറേറ്റർമാർ അറിയിച്ചു .

Related Articles

Back to top button