IndiaLatest

പുതിയ ബ്രാന്‍ഡ് അംബാസഡറായി ശ്രീജേഷ്

“Manju”

പിട്ടാപ്പിള്ളില്‍ ഏജന്‍സീസിന്റെ പുതിയ ബ്രാന്‍ഡ് അംബാസഡറായി ഒളിമ്പ്യന്‍ പി.ആര്‍ ശ്രീജേഷ് ചുമതലയേറ്റു. പ്രമുഖ ഗൃഹോപകരണ വിപണന ശൃംഖലയാണ് പിട്ടാപ്പിള്ളി ഏജന്‍സീസ്. കേരളത്തിലെ കായിക വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജ്ജം പകരാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഗൃഹോപകരണ രംഗത്ത് പിട്ടാപ്പിള്ളി ഏജന്‍സീസിന് വന്‍ ജനപ്രീതിയാണ് നേടിയെടുക്കാന്‍ സാധിച്ചിട്ടുള്ളത്. ഗൃഹോപകരണങ്ങള്‍ക്ക് പുറമേ, ഐടി, മൊബൈല്‍ എന്നീ രംഗങ്ങളില്‍ ചുവടുറപ്പിക്കാന്‍ പിട്ടാപ്പിള്ളി ഏജന്‍സീസ് തയ്യാറെടുപ്പുകള്‍ നടത്തുന്നുണ്ട്. വിവിധ സ്ഥലങ്ങളിലായി 59 ഷോറൂമുകളാണ് പിട്ടാപ്പിള്ളി ഏജന്‍സീസിന് ഉള്ളത്.

Related Articles

Back to top button