ശ്രീജ.എസ്
പൂന്തൂറയില്‍ നടന്ന പ്രതിഷേധം രാഷ്ട്രീയ പ്രേരിതം എന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്. ജനങ്ങളെ പൊലീസിനെതിരെ തിരിക്കുന്നതിന് ശ്രമമുണ്ടായി. സൂപ്പര്‍ സ്പ്രെഡ് ഉണ്ടായ പൂന്തുറയില്‍ സമൂഹ വ്യാപനം ഉണ്ടാകുമോ എന്ന് ഭയന്നിരുന്നുവെന്നും മന്ത്രി പറഞ്ഞു.
പ്രതിരോധ ശ്രമങ്ങള്‍ പരാജയപ്പെടുത്താനുള്ള നീക്കം ജനങ്ങളുടെ ജീവന് വെച്ചുള്ള വെല്ലുവിളിയെന്നും കടകംപള്ളി പറഞ്ഞു. അനാവശ്യമായ സംഘര്‍ഷവും ആള്‍ക്കൂട്ടവും ആയിരുന്നു. ബോധപൂര്‍വം ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് കൊറോണയെ തടയുന്നതിനുള്ള ദൗത്യത്തെ പരാജയപ്പെടുത്താനുളള ശ്രമമാണെന്നും കടകംപള്ളി വ്യക്തമാക്കി .