Latest

കനത്ത മഴ;  ശബരിമലയിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി

“Manju”

പത്തനംതിട്ട: നിറപുത്തരി ചടങ്ങുകള്‍ക്കായി ശബരിമല നട നാളെ തുറക്കും. ഭക്തര്‍ക്ക് ശബരിമല യാത്രയ്‌ക്ക് വിലക്കില്ല. എന്നാൽ തീർത്ഥാടനത്തിന്റെ ഭാ​ഗമായി ചില നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. നീരൊഴുക്ക് ശക്തമായതിനാൽ പമ്പാ സ്നാനം അനുവദിക്കില്ല. പമ്പയിൽ നിന്നും സ്വാമി അയ്യപ്പൻ റോഡ് വഴി മാത്രമാവും സന്നിധാനത്തേയ്ക് യാത്ര അനുവധിക്കുക.

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷമായതിനാലും പത്തനംതിട്ട ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിലും ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ട് മന്ത്രി വീണാജോര്‍ജിന്റെ സാന്നിധ്യത്തില്‍ കളക്ടർ അവലോകനയോഗം വിളിച്ചിരുന്നു. യോ​ഗത്തിനു ശേഷമാണ് നിറപുത്തരി മഹോത്സവത്തിന്റെ ഭാ​ഗമായി ശബരിമല തീർത്ഥാടനത്തിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. ഓഗസ്റ്റ് 4 നാണ് നിറപുത്തരി ഉത്സവം നടക്കുക.

Related Articles

Back to top button