Kerala

ഇത്തിക്കര ആറിൽ കുളിക്കാനിറങ്ങി ; യുവാവിനെ കാണാതായി

“Manju”

കൊല്ലം : ഇത്തിക്കര ആറിൽ കുളിക്കാനിറങ്ങിയ യുവാവിനെ കാണാതായി. അയത്തിൽ സ്വദേശി നൗഫലിനെയാണ് കാണാതായത്. വൈകീട്ട് അഞ്ച് മണിയോടെ പള്ളിമൺ ഭാഗത്താണ് അപകടം ഉണ്ടായത്.

നൗഫൽ ഉൾപ്പെടെ നാല് പേർ ചേർന്നാണ് ആറിൽ കുളിക്കാൻ ഇറങ്ങിയത്. വലിയ രീതിയിലുള്ള ഒഴുക്കാണ് ആറിൽ ഉള്ളത്. നാട്ടുകാരുടെ മുന്നറിയിപ്പ് അവഗണിച്ച് സംഘം കുളിക്കാൻ ഇറങ്ങുകയായിരുന്നു. പോലീസും നാട്ടുകാരും ചേർന്ന് യുവാവിനായി തെരച്ചിൽ തുടരുന്നു.

Related Articles

Back to top button