IndiaLatest

കൃപാ ധര്‍മ്മരാജ് മിസിസ് ഇന്ത്യ

“Manju”

കൊച്ചി: രണ്ടാമത് മിസിസ് ഇന്ത്യ ഗ്ലോബല്‍ സൗന്ദര്യ മത്സരത്തില്‍ തമിഴ്നാട് സ്വദേശിനി കൃപാ ധര്‍മ്മരാജ് കിരീടം കരസ്ഥമാക്കി. രണ്ടാം സ്ഥാനം ഹംസിനി ശിവ് (കര്‍ണാടക), മൂന്നാംസ്ഥാനം വര്‍ഷ (മഹാരാഷ്ട്ര) എന്നിവര്‍ നേടി. പെഗാസസ് ഗ്ലോബല്‍ പ്രൈവറ്റ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ ജെബിത അജിത് വിജയികളെ സുവര്‍ണകിരീടം അണിയിച്ചു.

റെജി ഭാസ്‌കര്‍ (ഫാഷന്‍ ഫോട്ടോഗ്രാഫര്‍), ബിയ സിന്ധു (ഇമേജ് കണ്‍സള്‍ട്ടന്റ് ), ഡോ. ജയശ്രീ ചന്ദ്രമോഹന്‍ (ഫിറ്റ്‌നസ് തെറാപ്പിസ്റ്റ്), ഡോ. തോമസ് നെച്ചുപാടം (സൗന്ദര്യവര്‍ദ്ധക വിദഗ്ദ്ധന്‍) എന്നിവരായിരുന്നു വിധികര്‍ത്താക്കള്‍. ഇന്ത്യന്‍ പൈതൃക വസ്ത്ര റൗണ്ടായി​രുന്നു അവസാന മത്സരം.

Related Articles

Back to top button