KeralaLatest

കൊല്ലം ജില്ലാ കളക്ടര്‍ അഫ്‌സാന പര്‍വീണ്‍

“Manju”

കൊല്ലം ജില്ലയുടെ ഭരണചുമതല ഇനി അഫ്‌സാന പര്‍വീണിന്റെ കൈകളില്‍. 2014 ബാച്ച്‌ ഐ. എ. എസ് ഉദ്യോഗസ്ഥയാണ്. ബിഹാറിലെ മുസാഫിര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ നിന്ന് എഞ്ചിനീയറിംഗ് ബിരുദം നേടിയിട്ടുണ്ട്. സ്വദേശം ജാര്‍ഖണ്ഡ് തലസ്ഥാനമായ റാഞ്ചിയാണ് .

തിരുവനന്തപുരം, മലപ്പുറം ജില്ലകളില്‍ അസിസ്റ്റന്റ് കളക്ടറായി പരിശീലനം പൂര്‍ത്തിയാക്കി. സബ് കളക്ടറായി പാലക്കാട്, തൃശൂര്‍ ജില്ലകളില്‍ സേവനമനുഷ്ഠിച്ചു. കഴിഞ്ഞ ഒരു വര്‍ഷമായി എറണാകുളം ജില്ലാ വികസന കമ്മിഷണറായി ജോലിചെയ്തു വരികയായിരുന്നു.

കൊച്ചി സ്മാര്‍ട്ട് മിഷന്‍ ലിമിറ്റഡ് ചീഫ് എക്‌സിക്യുട്ടിവ് ഓഫീസര്‍, വൈറ്റില മൊബിലിറ്റി ഹബ് മാനേജിംഗ് ഡയറക്ടര്‍, കൊച്ചി മെട്രോ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി സി. ഇ. ഒ എന്നീ നിലകളിലും പ്രവര്‍ത്തിച്ചിരുന്നു.

Related Articles

Back to top button