Latest

അമർദീപ് സംവിധാനം ചെയ്ത ഫാമിലി റിവഞ്ച് ത്രില്ലർ ‘നിണം ‘ ട്രെയിലർ റിലീസായി

“Manju”

പുതുമുഖങ്ങളെ അണിനിരത്തി അമർദീപ് സംവിധാനം ചെയ്ത ഫാമിലി റിവഞ്ച് ത്രില്ലർ ‘നിണം ‘ സിനിമയുടെ ട്രെയിലർ റിലീസായി. മൂവി ടുഡേ ക്രിയേഷൻസിന്റെ ബാനറിലാണ് ചിത്രം നിർമ്മിക്കുന്നത്. ദുരൂഹതയും സസ്‌പെൻസും നിറച്ചുകൊണ്ടാണ് അണിയറ പ്രവർത്തകർ ട്രെയിലർ പുറത്ത് വിട്ടിരിക്കുന്നത്.

മലയാള സിനിമയിലെ പ്രമുഖ കലാകാരന്മാരുടെ പേജുകളിലൂടെയായിരുന്നു ട്രെയിലറിന്റെ റിലീസ്. ചിത്രത്തിൽ നായകനായി എത്തുന്നത് സൂര്യകൃഷ്ണയും നായിക കലാഭവൻ നന്ദനയുമാണ്. ഇവർക്ക് പുറമെ ഗിരീഷ് കടയ്‌ക്കാവൂർ, ലതാദാസ് , ശരത് ശ്രീഹരി, സജിത് സോമരാജൻ, മനീഷ് മോഹനൻ , രഞ്ജിത് ഗോപാൽ, അജയ്, മിഥുൻ പുലരി, ബെൻ സെബാസ്റ്റ്യൻ, ഹരിശ്രീ സന്തോഷ്, ദിവ്യ എന്നിവരും മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

വിഷ്ണുരാഗിന്റെ കഥയിൽ അദ്ദേഹം തന്നെ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രം അനിൽകുമാർ കെയാണ് നിർമ്മിക്കുന്നത്. വിപിന്ദ് വി രാജാണ് ഛായാഗ്രഹണം.പ്രോജക്ട് ഡിസൈനർ ജയശീലൻ സദാനന്ദൻ , എഡിറ്റിംഗ് വിപിൻ മണ്ണൂർ, ഗാനരചന സുമേഷ് മുട്ടറ, സംഗീതം, പശ്ചാത്തല സംഗീതം സുധേന്ദുരാജ്, ആലാപനം സിയാ ഉൾ ഹക്ക്, ഫർഹാൻ, എം ആർ ഭൈരവി , അസ്സോസിയേറ്റ് ഡയറക്ടർ ഷാൻ എസ് എം കടയ്‌ക്കാവൂർ, കല ബിനിൽ കെ ആന്റണി, ചമയം പ്രദീപ് വിതുര, വസ്ത്രാലങ്കാരം ശ്രീജിത്ത് കുമാരപുരം, സംവിധാന സഹായികൾ സ്‌നിഗ്ദിൻ സൈമൺ ജോസഫ് , ബി ബി കോട്ടയം, ഓഡിയോഗ്രാഫി ബിജു ബേസിൽ, മ്യൂസിക് മാർക്കറ്റിംഗ് ഗുഡ് വിൽ എന്റർടെയ്ൻമെന്റ്‌സ്.

Related Articles

Back to top button