LatestThiruvananthapuram

ഇന്നു മുതല്‍ സ്വകാര്യ ബസുകള്‍ ഓടിത്തുടങ്ങും

“Manju”

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നു മുതല്‍ സ്വകാര്യ ബസുകള്‍ ബസുകള്‍ ഓടിത്തുടങ്ങും.രജിസ്‌ട്രേഷന്‍ നമ്പറിനെ ഒറ്റ- ഇരട്ട അക്ക നമ്ബറുകളായി തിരിച്ച്‌ സര്‍വീസിന് ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. നിശ്‌ചയിച്ചിട്ടുള്ള ഒറ്റ അക്കത്തില്‍ അവസാനിക്കുന്ന നമ്ബറുള്ള ബസുകള്‍ക്ക് സര്‍വീസ് നടത്താം. കോവിഡ് വ്യാപനം പൂര്‍ണ നിയന്ത്രണത്തില്‍ ആകാത്തതിനാലാണ് ക്രമീകരണം.
തിങ്കളാഴ്ച ദിവസം ഇരട്ട അക്ക നമ്ബര്‍ ബസുകള്‍ സര്‍വീസ് നടത്താം. ഒന്നിടവിട്ട ദിവസങ്ങളില്‍ ഇതേ മാനദണ്ഡങ്ങള്‍ പാലിച്ച്‌ സ്വകാര്യബസുകള്‍ക്ക് നിരത്തിലെത്താമെന്ന് ഗതാഗത മന്ത്രി ആന്‍റണി രാജു വ്യക്തമാക്കിയിട്ടുണ്ട്. ബുധന്‍, വെള്ളി ദിവസങ്ങളില്‍ ഇരട്ട അക്ക നമ്ബര്‍ ബസുകള്‍ക്ക് സര്‍വീസ് നടത്തണം. ശനിയും ഞായറും സര്‍വീസ് അനുവദനീയമല്ല.
അതേസമയം അതിതീവ്ര രോഗബാധയുള്ള സ്ഥലങ്ങളിലൊഴികെ കെഎസ്‌ആര്‍ടിസി ഇന്നലെതന്നെ സര്‍വ്വീസ് ആരംഭിച്ചിരുന്നു. യാത്രക്കാരുടെ ആവശ്യാനുസരണം ഓര്‍ഡിനറി സര്‍വീസുകള്‍ നടത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്. ദീര്‍ഘദൂര സര്‍വീസുകളുടെ എണ്ണവും കൂട്ടും.ലോക്ഡൗണോ ട്രിപ്പിള്‍ ലോക്ഡൗണോ ഉള്ള തദ്ദേശസ്ഥാപന പ്രദേശങ്ങളില്‍ സ്റ്റോപ്പ് അനുവദിക്കില്ല.

Related Articles

Back to top button