IndiaLatest

ഉയര്‍ന്ന പെന്‍ഷന്‍ അപേക്ഷിക്കാനുള്ള സമയപരിധി ഇന്ന് അവസാനിക്കും

“Manju”

ദില്ലി: എംപ്ലോയീസ് പെൻഷൻ സ്കീമിന് (ഇപിഎസ്) കീഴില്‍ ഉയര്‍ന്ന പെൻഷൻ അപേക്ഷിക്കാനുള്ള സമയപരിധി ഇന്ന് അവസാനിക്കും ജൂണ്‍ 26 വരെയായിരുന്നു ഇപിഎഫ്‌ഒ നേരത്തെ അനുവദിച്ചിരുന്ന സമയപരിധി. പിന്നീട് ഇത് ജൂലൈ 11 വരെ നീട്ടുകയായിരുന്നു. ജീവനക്കാര്‍ക്ക് സംയുക്ത അപേക്ഷാ ഫോം സമര്‍പ്പിക്കാനുള്ള അവസാന അവസരണമാണ് ഇതെന്ന് ഇപിഎഫ്‌ഒ വ്യക്തമാക്കിയിട്ടുണ്ട്.

കെ‌വൈ‌സി അപ്‌ഡേറ്റ് ചെയ്യുന്നതിലോ, സംയുക്ത ഓപ്ഷൻ‍ നല്‍കുന്നതിലോ എന്തെങ്കിലും തരത്തിലുള്ള പ്രശ്നങ്ങള്‍ നേരിടേണ്ടിവരുന്നവര്‍ ഉടൻ തന്നെ EPFiGMS –ല്‍ പരാതി നല്‍കണം.

നാല് തവണയായി അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി ഇപിഎഫ്‌ഒ നീട്ടുന്നത്. അതിനാല്‍ ഇനി ഒരിക്കല്‍ കൂടി നീട്ടിവെക്കല്‍ ഉണ്ടാകില്ലെന്നാണ് റിപ്പോര്‍ട്ട്. നേരത്തെ ഉയര്‍ന്ന ഇപിഎസ് പെൻഷന് അപേക്ഷിക്കാനുള്ള അവസാന തീയതി മാര്‍ച്ച്‌ 3 ആയിരുന്നു.

Related Articles

Back to top button