KeralaLatest

കുമാരനാശാന്‍ വിടവാങ്ങിയിട്ട് നൂറ് വര്‍ഷം : ജീവകലയില്‍ കവിതാലാപനം, ലേഖന മത്സരം

“Manju”

വെ‍ഞ്ഞാറമ്മൂട് : മഹാകവി കുമാരനാശാൻ വിടവാങ്ങിയിട്ട് നൂറ് വർഷങ്ങൾ പൂർത്തിയാവുകയാണ്.  വിയോഗത്തിന്റെ ശതാബ്ദിയോടനുബന്ധിച്ച് വെഞ്ഞാറമൂട് ജീവകല 2024 മാർച്ച് 9,10 തീയതികളിലായി വിപുലമായ അനുസ്മരണ ചടങ്ങുകൾ സംഘടിപ്പിക്കുന്നു. ഇതിന്റെ ഭാഗമായി കവിതാലാപനം, ലേഖനം എന്നിവയിൽ മൽസരവും നടത്തുന്നുണ്ട്.

യുപി,,ഹൈസ്കൂൾ / ഹയർ സെക്കണ്ടറി , സീനിയേഴ്സ് എന്ന ക്രമത്തിലാണ് മൽസരം. വിജയിക്കുന്ന ഒന്നും രണ്ടും സ്ഥാനക്കാർക്ക് ക്യാഷ് പ്രൈസ് നൽകുന്നതാണ്. ലേഖനമൽസരം മാർച്ച് 9 ശനിയാഴ്ച രാവിലെ 10 മുതലും കവിതാലാപനം അന്നേ ദിവസം ഉച്ചയ്ക്ക് 1 മണി മുതലും നടക്കുന്നതാണ്.

ഫെബ്രുവരി 25 നകം പേരുകൾ രജിസ്റ്റർ ചെയ്യേണ്ടതാണ്. മൽസരത്തിൽ പങ്കെടുക്കാനെത്തുമ്പോൾ വയസ് തെളിയിക്കുന്ന രേഖകൾ കൂടി കൊണ്ടുവരേണ്ടതാണ്.

കൂടുതൽ വിവരങ്ങൾക്ക് 9946555041, 9400551881 എന്നീ നമ്പരുകളിൽ ബന്ധപ്പെടേണ്ടതാണ്

Related Articles

Back to top button