KeralaLatestThiruvananthapuram

എംജി സര്‍വകലാശാല ബിരുദ പ്രവേശനം: ഒന്നാംഘട്ട അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു

“Manju”

സിന്ധുമോള്‍ ആര്‍
കോട്ടയം: മഹാത്മഗാന്ധി സര്‍വകലാശാല(എംജി)യ്ക്ക് കീഴിലുള്ള കോളേജുകളിലേയ്ക്കുള്ള ബിരുദപ്രവേശനത്തിനായുള്ള ഒന്നാംഘട്ട അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു. ഓഗസ്റ്റ് അവസാനത്തോടെ ട്രയല്‍ അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചിരുന്നു. കോവിഡ് പശ്ചാത്തലത്തില്‍ ഇത്തവണ അലോട്ട്‌മെന്റ് പ്രക്രിയ പൂര്‍ണമായും ഓണ്‍ലൈനിലാണ്. അപേക്ഷകര്‍ അലോട്ട്‌മെന്റ് സ്റ്റാറ്റസ് പരിശോധിക്കുന്നതിനായി മുമ്ബ് ലഭിച്ച ആപ്ലിക്കേഷന്‍ നമ്പര്‍, പാസ്‌വേഡ് എന്നിവ ഉപയോഗിച്ച്‌ ക്യാപ് വെബ്‌സൈറ്റില്‍ ലോഗിന്‍ ചെയ്യണം. തുടര്‍ന്ന് സര്‍വകലാശാലയിലേക്ക് അടയ്‌ക്കേണ്ട ഫീസ് അടച്ച്‌ പ്രവേശനം( സ്ഥിരം/താത്ക്കാലിക പ്രവേശനം) തിരഞ്ഞെടുക്കണം.
ഒന്നാം ഓപ്ഷനില്‍ അലോട്ട്‌മെന്റ് ലഭിച്ചവര്‍ക്ക് സ്ഥിര പ്രവേശനം മാത്രമേ തിരഞ്ഞെടുക്കാനാകൂ. എന്നാല്‍ മറ്റ് ഓപ്ഷനുകളില്‍ അലോട്ട്‌മെന്റ് ലഭിച്ചവര്‍ക്ക് താത്ക്കാലിക പ്രവേശനം തിരഞ്ഞെടുക്കാം. ഇതിനു ശേഷം ലഭ്യമാകുന്ന അലോട്ട്‌മെന്റ് മെമ്മോ ഡൗണ്‍ലോഡ് ചെയ്ത് ഒപ്പിട്ട് പിന്നീട് സര്‍വകലാശാല നിഷ്‌കര്‍ഷിക്കുന്ന സമയത്ത് കോളേജുകളില്‍ സമര്‍പ്പിക്കണം. ഇതിനു ശേഷം അലോട്ട്‌മെന്റ് ലഭിച്ച കോളേജുമായി ഫോണില്‍ ബന്ധപ്പെട്ട് കോളജ് നിഷ്‌കര്‍ഷിക്കുന്ന ഓണ്‍ലൈന്‍ രീതിയില്‍ ഫീസടച്ച്‌ പ്രവേശനം ‘കണ്‍ഫേം’ ചെയ്യണം. സ്ഥിര പ്രവേശനം ലഭിക്കുന്നവര്‍ മാത്രമേ കോളേജുകളില്‍ ഫീസടയ്‌ക്കേണ്ടതുള്ളു. എന്നാല്‍ എല്ലാ അപേക്ഷകരും പ്രവേശനം കണ്‍ഫേം ചെയ്യുന്നതിനായി കോളജുകള്‍ പ്രവേശനത്തിനായി നല്‍കിയ ഫോണ്‍ നമ്ബരില്‍ ബന്ധപ്പെടണം. കോളേജുകളില്‍ ബന്ധപ്പെടേണ്ട ഫോണ്‍ നമ്ബറുകള്‍ ക്യാപ് വെബ്‌സൈറ്റില്‍ നല്‍കിയിട്ടുണ്ട്.
സെപ്റ്റംബര്‍ 17 നു ശേഷം നിശ്ചിത സര്‍വകലാശാല ഫീസടച്ച്‌ കോളേജുകളുമായി ബന്ധപ്പെട്ട് സ്ഥിര/ താത്ക്കാലിക പ്രവേശനം കണ്‍ഫേം ചെയ്യാത്തവരുടെ അലോട്ട്‌മെന്റ് റദ്ദാക്കപ്പെടും. പ്രവേശനം കണ്‍ഫേം ചെയ്തവര്‍ ക്യാപ് വെബ്‌സൈറ്റില്‍ നിന്ന് സെപ്റ്റംബര്‍ 17 ന് മുമ്പായി ലോഗിന്‍ ചെയ്ത് കണ്‍ഫര്‍മേഷന്‍ സ്ലിപ് ഡൗണ്‍ലോഡ് ചെയ്ത് സൂക്ഷിക്കണം. ഓപ്ഷനുകള്‍ പുന:ക്രമീകരിക്കാനും ഒഴിവാക്കാനും സെപ്റ്റംബര്‍ 18,19 തിയതികളില്‍ സൗകര്യം ലഭിക്കും.

Related Articles

Back to top button