InternationalLatest

ചെല്‍സി താരത്തിനായി വെസ്റ്റ് ഹാം യുണൈറ്റഡ് രംഗത്ത്

“Manju”

ചെല്‍സിയുടെ ഫുള്‍ബാക്കായ എമേഴ്സണ്‍ പല്‍മെരിക്കായി വെസ്റ്റ് ഹാം യുണൈറ്റഡ് രംഗത്ത്. വെസ്റ്റ് ഹാം യുണൈറ്റഡ് 13 മില്യണ്‍ യൂറോയുടെ ബിഡ് എമേഴ്സണായി സമര്‍പ്പിച്ചതായാണ് വാര്‍ത്തകള്‍.എമേഴ്സണെ സ്വന്തമാക്കാന്‍ ചില ഇറ്റാലിയ ക്ലബുകള്‍ ശ്രമിച്ചിരുന്നു എങ്കിലും ലോണില്‍ താരത്തെ വിട്ടു നല്‍കാന്‍ തയ്യാറല്ല എന്ന് ചെല്‍സി പറഞ്ഞിരുന്നു. താരത്തെ വില്‍ക്കാന്‍ തന്നെയാണ് ചെല്‍സിയുടെ ഉദ്ദേശം. 28കാരനായ താരം ചെല്‍സിയില്‍ അവസരം കിട്ടാതെ നില്‍ക്കുകയാണ് ഇപ്പോള്‍. സീസണിലെ ആദ്യ രണ്ട് മത്സരങ്ങളിലും ചെല്‍സിയുടെ മാച്ച്‌ സ്ക്വാഡില്‍ എമേഴ്സണ്‍ ഉണ്ടായിരുന്നില്ല. 2018ല്‍ ആയിരുന്നു എമേഴ്സണ്‍ ചെല്‍സിയില്‍ എത്തിയത്. കഴിഞ്ഞ സീസണില്‍ താരം ലിയോണില്‍ ലോണില്‍ കളിക്കുകയായിരുന്നു.

Related Articles

Back to top button