IndiaLatest

140 സീറ്റുകള്‍ നേടി അധികാരത്തിലെത്തും; യദ്യൂരപ്പ

“Manju”

ബെംഗളൂരു: 2023ലെ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം കര്‍ണാടകയില്‍ അധികാരത്തിലെത്തുമെന്ന തെറ്റായ വിശ്വാസത്തിലാണ് കോണ്‍ഗ്രസ് നേതാക്കള്‍ മുഖ്യമന്ത്രി സ്ഥാനത്തിനായി തര്‍ക്കം നടത്തുന്നതെന്ന് മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന ബി ജെ പി നേതാവുമായ ബിഎസ് യദ്യൂരപ്പ പറഞ്ഞു. ബി ജെ പിയെ മറികടന്ന് കോണ്‍ഗ്രസ് അധികാരത്തിലെത്തുമെന്നും തങ്ങള്‍ക്ക് മുഖ്യമന്ത്രിയാകമെന്നുള്ള കോണ്‍ഗ്രസ് നേതാക്കളുടെ മോഹം വ്യാമോഹം മാത്രമാണെന്നും ബിഎസ് യദ്യൂരപ്പ അഭിപ്രായപ്പെടുന്നു. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി പദവിക്കായി കോണ്‍ഗ്രസില്‍ പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യയും കെ പി സി സി അധ്യക്ഷന്‍ ഡികെ ശിവകുമാര്‍ നീക്കം ശക്തമാക്കിയ പശ്ചാത്തലത്തില്‍ കൂടിയാണ് മുന്‍ മുഖ്യമന്ത്രിയുടെ പ്രതികരണം.

Related Articles

Back to top button