IndiaLatest

ദയാവധത്തിന് അപേക്ഷ നല്‍കി മലയാളി ട്രാന്‍സ് വുമണ്‍

“Manju”

കര്‍ണാടക: ജീവിക്കാന്‍ മറ്റ് മാര്‍ഗമില്ലാത്തതിനാല്‍ ദയാവധത്തിന് അപേക്ഷിച്ച്‌ മലയാളി ട്രാന്‍സ് വുമണ്‍ റിഹാന. കോഴിക്കോട് താമരശ്ശേരി സ്വദേശിനിയായ റിഹാന എട്ട് വര്‍ഷം മുമ്പാണ് കര്‍ണാടകയിലെത്തിയത്. ബെംഗളൂരുവില്‍ ലിംഗമാറ്റവുമായി ബന്ധപ്പെട്ട രണ്ട് ശസ്ത്രക്രിയകള്‍ക്ക് റിഹാന വിധേയയായി. മൂന്ന് ലക്ഷത്തോളം രൂപ ചെലവ് വരുന്ന ശസ്ത്രക്രിയകള്‍ നിരവധി പേരുടെ സഹായത്തോടെയാണ് നടത്തിയത്.

ഇതിന് ശേഷം ബെംഗളൂരുവില്‍ തന്നെ എന്തെങ്കിലും ജോലി ചെയ്ത് ജീവിക്കണമെന്നായിരുന്നു റിഹാനയുടെ ആഗ്രഹം. പലയിടത്തും ജോലിക്ക് ശ്രമിച്ചെങ്കിലും കിട്ടിയില്ല. വാടകയ്ക്ക് ഒരു വീട് പോലും കിട്ടാത്ത അവസ്ഥയാണ്. ജീവിക്കാന്‍ മറ്റു വഴിയൊന്നുമില്ലെന്നായതോടെയാണ് റിഹാന കര്‍ണാടകയിലെ കൂര്‍ഗ് ജില്ലാ ഭരണകൂടത്തിന് മമ്പാകെ ദയാവധത്തിന് അപേക്ഷ നല്‍കിയത്.

Related Articles

Back to top button