IndiaLatest

സ്ത്രീകള്‍ക്കായി ബേക്കറി നിര്‍മ്മാണ യൂണിറ്റുമായി ഇന്ത്യന്‍ സൈന്യം

“Manju”

ഇറ്റാനഗര്‍ : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്ത്രീ ശാക്തീകരണ കാഴ്ചപ്പാടില്‍ പങ്കാളികളാകാന്‍ ഇനി ഇന്ത്യന്‍ സൈന്യവും. ഇതിന്റെ ഭാഗമായി സ്ത്രീകള്‍ക്ക് മാത്രമായി ഇന്ത്യന്‍ സൈന്യം ബേക്കറി നിര്‍മ്മാണ യൂണിറ്റ് ആരംഭിച്ചു. അരുണാചല്‍പ്രദേശിലെ കിബുത്തു ഗ്രാമത്തില്‍ ബേക്കറിയുടെ ആദ്യ യൂണിറ്റ് പ്രവര്‍ത്തനം ആരംഭിച്ചു.

അസീം ഫൗണ്ടേഷന്റെ സഹായത്തോടെയാവും സ്ത്രീകള്‍ ഇതിനുള്ള പരിശീലനം നേടുക. സ്ത്രീകളെ സ്വയം പര്യാപ്തരാക്കാനും അവര്‍ക്ക് പുരുഷന്മാരുമായി തോളോട് തോള്‍ ചേര്‍ന്ന് നില്‍ക്കാനുമാണ് ഇത്തരത്തിലോരു സംരംഭം ആരംഭിച്ചതെന്ന് ഇന്ത്യന്‍ സൈന്യം അറിയിച്ചു.

ഗ്രാമത്തിലെ സ്ത്രീ ശാക്തീകരണമാണ് ഇന്ത്യന്‍ സൈന്യത്തിന്റെ ലക്ഷ്യം. ഞങ്ങള്‍ അവര്‍ക്ക് ഉപകരണങ്ങള്‍ നല്‍കുകയും അസിം ഫൗണ്ടേഷന്‍ വഴി അവര്‍ക്ക് പരിശീലനം നല്‍കുകയും ചെയ്തു. തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്നതിനായി കൂടുതല്‍ ബേക്കറികള്‍ ആസൂത്രണം ചെയ്യും. അതിനായി ഇന്ത്യന്‍ സൈന്യവും സര്‍ക്കാരും ഒന്നിച്ച്‌ പ്രവര്‍ത്തിക്കുകയാണ്. “മേജര്‍ അമിത് കുമാര്‍ പറഞ്ഞു.

ഇന്ത്യന്‍ സൈന്യത്തിന്റെ ഈപ്രവര്‍ത്തിയെ അഭിനന്ദിക്കുന്നു എന്നും കൂടുതല്‍ സ്ത്രീകള്‍ മുന്നോട്ട് വരാന്‍ അഭ്യര്‍ത്ഥിക്കുന്നു എന്നും ഗ്രാമവാസിയായ സ്ത്രീയായ ശാന്തി റായ് പറഞ്ഞു.

വീടുകളില്‍ ഞങ്ങള്‍ പാചകം ചെയ്യാറുണ്ട്. എന്നാല്‍ ഇപ്പോള്‍ ബേക്കറിയില്‍ ജോലി ചെയ്യാന്‍ അവസരം ലഭിച്ചു. ഗ്രാമത്തിലെ സ്ത്രീകളെ കേക്ക് ഉണ്ടാക്കാന്‍ പഠിപ്പിക്കും. അതിലൂടെ അവര്‍ക്ക് മുന്നോട്ട് വരാനും ജോലി നേടാനും സാധിക്കും. കിബിത്തു ഗ്രാമത്തിലെ സ്ത്രീകള്‍ ഒരിക്കലും ബേക്കറി നടത്തും എന്ന് കരുതിയിരുന്നില്ല.” ബേക്കറി ജീവനക്കാരിയായ അഞ്ജു ഡോര്‍ജി പറഞ്ഞു. ഇതിന് പുറമെ ഗ്രാമത്തിലെ സ്ത്രീകള്‍ക്ക് ഇത്തരമൊരു അവസരം തന്നതിന് സൈന്യത്തെ നന്ദി അറിയിക്കുന്നതായും അവര്‍ പറഞ്ഞു

Related Articles

Back to top button