IndiaLatest

പാര്‍ട്ടിയെ ശക്തമാക്കുമെന്ന് യെദ്യൂരപ്പ

“Manju”

ബെംഗളൂരു: വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പാര്‍ട്ടിയുടെ ശക്തി പതിമടങ്ങ് വര്‍ദ്ധിപ്പിക്കാന്‍ കര്‍ണ്ണാടക ബിജെപി നേതൃത്വം.ബിജെപിയേയും സംസ്ഥാന നേതൃത്വത്തെയും ശക്തമാക്കുന്നതിന് സംസ്ഥാനമൊട്ടാകെ പര്യടനം നടത്തുമെന്ന് ബിജെപി നേതാവ് ബി.എസ് യെദ്യൂരപ്പ പറഞ്ഞു. തിരഞ്ഞെടുപ്പ് രാഷ്‌ട്രീയത്തില്‍ നിന്ന് അദ്ദേഹം വിരമിക്കല്‍ പ്രഖ്യാപിച്ചുവെങ്കിലും ബിജെപി പാര്‍ലമെന്ററി ബോര്‍ഡില്‍ യെദ്യൂരപ്പ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് പാര്‍ട്ടിയെ സംസ്ഥാനത്ത് കൂടുതല്‍ ശക്തമാക്കാന്‍ യെദ്യൂരപ്പ മുന്നിട്ടിറങ്ങുന്നത്.പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി അദ്ധ്യക്ഷന്‍ ജെപി നദ്ദ എന്നിവരുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് യെദ്യൂരപ്പയുടെ പ്രതികരണം.

Related Articles

Back to top button