International

ദുബായി ബുർജ് ഹോട്ടലിൽ ഇനി സാധാരണക്കാർക്കും പ്രവേശിക്കാം

“Manju”

സ്വർണം പാകിയ നിലം,ക്രസ്റ്റലുകൾ കൊണ്ട് പണിത ഇടനാഴി,സ്വർണത്തിലെ ഷവറിനു താഴെയുള്ള അസ്സൽ കുളി,വിശ്രമസമയത്ത് നുകരാൻ സ്വർണം ചേർത്ത കാപ്പി ഉൾപ്പടെയുള്ള ഭക്ഷണങ്ങസാധനങ്ങൾ മറ്റു അത്യാഡംബര സൗകര്യങ്ങൾ. കണ്ണിനു കുളിർമയേകുന്ന ഈ കാഴ്ചകളെല്ലാം കാണാൻ ഒരവസരം ലഭിച്ചാലോ?എത്ര മനോഹരമായ നടക്കാത്ത സ്വപ്‌നമെന്ന് ചിന്തിച്ചുകൂട്ടേണ്ട. സ്വപ്‌നം യാഥാർത്ഥ്യമാക്കാൻ അവസരമൊരുക്കിയിരിക്കുകയാണ് ദുബായിലെ ഒരു ഹോട്ടൽ.

ദുബായിലെ ബുർജ് ഹോട്ടലിലെ ആഡംബരത്തിന് അതിരുകളില്ല. ഇത് വരെ ശതകോടീശരൻമാർക്കും സെലിബ്രറ്റികൾക്കും മാത്രം പ്രവേശനമുണ്ടായിരുന്ന ഹോട്ടലിലേക്ക് ഇനി സാധാരണക്കാർക്കും പ്രവേശിക്കാം. അതിശയമെന്ന് തോന്നുമെങ്കിലും സംഗതി സത്യമാണ്. ഇതുവരെ സ്വപ്‌നം മാത്രമായിരുന്ന, ദൂരെ നിന്ന് നോക്കി കണ്ട് നിർവൃതി അണയേണ്ടി വന്ന പറുദീസയുടെ വാതിലുകൾ സാധാരണക്കാർക്ക് മുൻപിൽ തുറക്കപ്പെടുകയാണ്. ഒക്‌ടോബർ 15 മുതൽ ഹോട്ടലിലെ അതിഥികൾ അല്ലാത്തവർക്കും ഹോട്ടലിലേക്ക് പ്രവേശനം അനുവദിക്കുമെന്ന് ഹോട്ടൽ അധികൃതർ അറിയിച്ചു. 22 വർഷം മുൻപേ പ്രവർത്തനം ആരംഭിച്ചിട്ടുണ്ടെങ്കിലും സാധാരണക്കാർക്ക് മുൻപിൽ ഇതുവരെ ബുർജ് അറബ് ഒരു രഹസ്യലോകമായിരുന്നു. ശതകോടിശ്വരൻമാരുടേയും സെലിബ്രറ്റികളുടേയും സമൂഹമാദ്ധ്യമങ്ങളിലെ പോസ്റ്റുകളിലൂടെയും വാർത്തകളിലൂടെയുമാണ് ഇതു വരെ ഹോട്ടലിന്റെ കാഴ്ചകളും വിശേഷങ്ങളും സാധാരണക്കാർ അറിഞ്ഞിരുന്നത്. ഇനി മുതൽ സാധാരണക്കാർക്ക് ഈ സുന്ദരകാഴ്ചകൾ നേരിട്ട് കണ്ട് ആസ്വദിക്കാനള്ള അവസരമാണ് ഒരുങ്ങിയിരിക്കുന്നത്.

ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ഹോട്ടലായ ബർജ് അൽ അറബ് ജുമറെ കടൽ തീരത്തുനിന്നും മാറി മനുഷ്യ നിർമ്മിത ദ്വീപിലാണ് സ്ഥിതിചെയ്യുന്നത്. ബില്ലിംഗ് കപ്പലിന്റെ ആകൃതിയിലുള്ള ഈ ആഡംബര ഹോട്ടൽ ലോകത്തിലെ ഭൂരിഭാഗം കോടിശ്വരൻമാരുടേയും സെലിബ്രറ്റികളുടെയും ഇഷ്ടതാവളം കൂടിയാണ്.

90 മിനിറ്റ് ദൈർഘ്യമുള്ള ഹോട്ടൽ ടൂറാണ് ബുർജ് അൽ അറബ് അധികൃതർ സന്ദർശകർക്കായി ഒരുക്കിയിരിക്കുന്നത്. ഇതുവരെ അപ്രാപ്യമായിരുന്ന അത്ഭുത കാഴ്‌ച്ചകളുടെ സമ്മേളനമാണ് ഇതോടെ സന്ദർശകരെ കാത്തിരിക്കുന്നത്.ദിവസവും സന്ദർശകർക്ക് പ്രവേശനം അനുവദിച്ചിട്ടുണ്ടെങ്കിലും സുരക്ഷ മുൻപിൽ കണ്ട് ആദ്യഘട്ടത്തിൽ സന്ദർശകരെ ചെറു ഗ്രൂപ്പുകളായി തിരിച്ചാവും പ്രവേശനം അനുവദിക്കുക. അല്പം കാത്തിരിക്കേണ്ടി വന്നാലും ഒറ്റ രാത്രി താമസിക്കാൻ മാത്രം 1,500യുഎസ് ഡോളറോളം ചിലവുവരുന്ന ഹോട്ടൽ അടുത്ത് നിന്നെങ്കിലും കാണാൻ സാധിക്കുമെന്ന സന്തോഷത്തിലാണ് സഞ്ചാരികളും ദുബൈ നിവാസികളും

Related Articles

Back to top button