InternationalLatest

അഴിച്ചുപണിക്കൊരുങ്ങി ചെല്‍സി

“Manju”

ഇം​ഗ്ലീഷ് പ്രീമിയര്‍ ലീ​ഗ് ക്ലബ് ചെല്‍സിയുടെ തലപ്പത്ത് വന്‍ അഴിച്ചുപണിക്ക് സാധ്യത. നേതൃനിരയില്‍ കുറഞ്ഞത് മൂന്ന് പുതിയ നിയമനങ്ങള്‍ക്കാണ് സാധ്യത തെളിയുന്നത്. വിവിധ ഇം​ഗ്ലീഷ് മാധ്യമങ്ങള്‍ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തു.

റിപ്പോര്‍ട്ടുകള്‍ പ്രകാരം ഡയറക്ടര്‍ ഓഫ് റിക്രൂട്ട്മെന്റ്, ടെക്നിക്കല്‍ ഡയറക്ടര്‍, സ്പോര്‍ട്ടിങ് ഡയറക്ടര്‍ എന്നീ സ്ഥാനങ്ങളിലേക്ക് പുതിയ ആള്‍ക്കാരെ എത്തിക്കാനാണ് ക്ലബുടമ ടോഡ് ബോഹ്ലി പദ്ധതിയിടുന്നത്. ഡയറക്ടര്‍ ഓഫ് റിക്രൂട്ട്മെന്റായി ജോ ഷീല്‍ഡ്സിനെ നിയമിക്കുന്ന കാര്യത്തില്‍ ഏതാണ്ട് ധാരണയിലെത്തിയെന്നാണ് സൂചനകള്‍. പ്രീമിയര്‍ ലീ​ഗ് ക്ലബ് തന്നെയായ സതാംപ്ടനൊപ്പമാണ് ഷീല്‍ഡ്സ് നിലവില്‍ പ്രവര്‍ത്തിക്കുന്നത്. സതാംപ്ടനിലും മുമ്പ് മാഞ്ചസ്റ്റര്‍ സിറ്റിയിലും ഷീല്‍ഡ്സിന്റെ പ്രവര്‍ത്തനത്തില്‍ ബോ​ഹ്ലി സംതൃപ്തനാണെന്നാണ് സൂചനകള്‍.

ടെക്നിക്കല്‍ ഡയറക്ടര്‍ സ്ഥാനത്തേക്ക് ക്രിസ്റ്റോഫര്‍ വിവെലിനെ നിയമിക്കാനാണ് ചെല്‍സിയുടെ ആലോചന. വിവെലുമായി ചെല്‍സി ചര്‍ച്ചകള്‍ തുടരുകയാണെന്ന് പ്രശസ്ത ജേണലിസ്റ്റ് ഫാബ്രീസിയോ റൊമാനോ ട്വീറ്റ് ചെയ്തു. നേരത്തെ റെഡ്ബുള്‍ ലെയ്പ്സി​ഗിന്റെ ടെക്നിക്കല്‍ ഡയറക്ടറായിരുന്ന വിവെലിനെ അടുത്തിടെയാണ് ക്ലബ് പുറത്താക്കിയത്.

 

Related Articles

Back to top button