InternationalLatest

ബലോടെല്ലി ഇനി സ്വിറ്റ്സര്‍ലാബ്റ്റിലേക്ക്

“Manju”

മരിയോ ബലോടെല്ലി സ്വിസ് ക്ലബായ എഫ്‌സി സിയോണിലേക്ക്‌ അദാന ഡെമിര്‍സ്‌പോറിന്റെ താരം ക്ലബുമായുള്ള കരാര്‍ അവസാനിപ്പിച്ചാണ് സ്വിറ്റ്സര്‍ലാബ്റ്റിലേക്ക് പോകുന്നത്. ബലൊടെല്ലിയും സിയോണുമായി കരാര്‍ ധാരണയില്‍ എത്തിയിട്ടുണ്ട്. പെട്ടെന്ന് തന്നെ ഈ നീക്കം ഔദ്യോഗികമാകും. 31 കാരനായ ഇറ്റാലിയന്‍ സ്‌ട്രൈക്കര്‍ കഴിഞ്ഞ സീസണില്‍ തുര്‍ക്കിയില്‍ 31 സൂപ്പര്‍ ലിഗ് മത്സരങ്ങളില്‍ നിന്ന് 18 ഗോളുകളും നാല് അസിസ്റ്റുകളും സംഭാവന ചെയ്തിരുന്നു. അദ്ദേഹം ഇറ്റാലിയന്‍ ദേശീയ ടീമിലേക്ക് മടങ്ങിയെത്തുമെന്ന് കരുതിയിരുന്നു എങ്കിലും അത് നടന്നിരുന്നില്ല. മുമ്പ് മിലാന്‍, ലിവര്‍പൂള്‍, മാഞ്ചസ്റ്റര്‍ സിറ്റി തുടങ്ങിയ പ്രമുഖ ക്ലബുകളില്‍ കളിച്ച താരമാണ് ബാലോടെല്ലി. പക്ഷെ ഒരു ക്ലബിലും ദീര്‍ഘകാലം നില്‍ക്കുന്ന ശീലം ബലൊട്ടെല്ലിക്ക് ഇല്ല.

Related Articles

Back to top button