KeralaLatest

ബുക്കും പേപ്പറും കാണിക്കണ്ട; വാഹന പരിശോധന ഇനി ഡിജിറ്റൽ മോഡലിലേക്ക്

“Manju”

ഷൈലേഷ്കുമാർ കൻമനം

നമ്മൾ വണ്ടിയോടിച്ചു കൊണ്ടിരിക്കുന്ന സമയം, വാഹനപരിശോധനയെങ്ങാനും റോഡിൽ നടക്കുന്നുണ്ടെങ്കിൽ പോലീസ് കൈകാണിച്ചു നിർത്തിച്ചു കൊണ്ട് നമ്മളോട് ഒരു കനത്ത ആജ്ഞാപനമുണ്ട്. – ”ആ ബുക്കും പേപ്പറുമൊക്കെ ഇങ്ങ് എടുക്ക് ” കാക്കിയിട്ടവരുടെ ഈ കനത്ത സ്വരത്തെ ഒരിക്കലെങ്കിലും അഭിമുഖീകരിക്കാത്ത ഡ്രൈവർമാരുണ്ടാവില്ല. ഇതൊന്നും കൈയിലില്ലെങ്കിലോ, വലിയ പിഴയും ഒടുക്കേണ്ടി വരും. പക്ഷേ ഇനി അതൊക്കെ പഴയ ചരിത്രമാകാൻ പോകുന്നു. ബുക്കും പേപ്പറും എടുക്കാൻ മറന്നാലും കുഴപ്പമില്ല; പരിശോധനയെല്ലാം ഇനി ഡിജിറ്റൽ മോഡലിലേക്ക് മാറുകയാണ്.

കൈയിൽ മൊബൈൽ ഫോൺ ഉണ്ടായാൽ മതി. നാഷണൽ ഇൻഫോമാറ്റിക് സെൻ്റർ വികസിപ്പിച്ചെടുത്ത ‘എം. പരിവാഹൻ ‘ എന്ന മൊബൈൽ ആപ്പ് പ്ലേസ്റ്റോറിൽ നിന്ന് ഡൗൺലോഡ് ചെയ്ത് ഇതിൽ വാഹനത്തിൻ്റെ കൃത്യമായ വിവരങ്ങൾ നൽകിയാൽ , വിവരങ്ങൾ നൽകിയ വാഹനത്തിൻ്റെ ആർ. സി, ലൈസൻസ്, ഇൻഷൂറൻസ് തുടങ്ങിയ എല്ലാ വിവരങ്ങളും ആപ്പിൽ ലഭിക്കും. ഏത് പരിശോധനയിലും ഈ ആപ്പിലൂടെ നൽകുന്ന വിവരങ്ങൾ ഉദ്യോഗസ്ഥരോട് പങ്കുവെച്ചാൽ മതി. വാഹനത്തിൻ്റെ ഔദ്യോഗിക രേഖകൾ പരിശോധിക്കുന്ന വിവരങ്ങളുടെ പൂർണ്ണ ഫലവും എം.പരിവാഹൻ ആപ്പിലൂടെ ഉദ്യോഗസ്ഥർക്ക് ലഭിക്കുന്നതാണ്.
ഇനി ബുക്കും പേപ്പറും മറന്നാലും പോലീസിൻ്റെ പിഴ പേടിക്കാതെ ധൈര്യമായി വണ്ടിയോടിക്കാം.

Related Articles

Back to top button