IndiaLatest

പുതിയ ഡാറ്റാ സംരക്ഷണ ബില്‍ ഉടന്‍

“Manju”

ദില്ലി: പുതിയ ഡാറ്റാ സംരക്ഷണ ബില്‍ ഉടനെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്‍. എല്ലാ മേഖലയിലും കൂടിയാലോചനകള്‍ നടത്തിയായിരിക്കും ബില്‍ കൊണ്ടുവരികയെന്നും നിര്‍മലാ സീതാരാമന്‍ പറഞ്ഞു. നേരത്തെ പാര്‍ലമെന്‍റില്‍ അവതരിപ്പിച്ച ബില്‍ കേന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ചിരുന്നു. വിവര സംരക്ഷണ ബില്ലിന്റെ പുതിയ പതിപ്പ് മന്ത്രാലയം ഉടന്‍ കൊണ്ടുവരുമെന്ന് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ടെക്നോളജി മന്ത്രി അശ്വിനി വൈഷ്ണവും വ്യക്തമാക്കിയിരുന്നു.

സൈബര്‍ നിയമങ്ങളില്‍ സമ്പൂര്‍ണ ഭേദഗതി കൊണ്ടുവരുമെന്നും പുതിയ ടെലികോം ബില്‍ ഉടന്‍ അവതരിപ്പിക്കുമെന്നും വൈഷ്ണവ് കൂട്ടിച്ചേര്‍ത്തു. വ്യക്തിഗത ഡാറ്റ സംരക്ഷണ ബില്‍ 2019 പിന്‍വലിക്കാനും കൂടുതല്‍ സമഗ്രമായ നിയമനിര്‍മ്മാണം കൊണ്ടുവരാനും സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ബില്‍ സൂക്ഷ്മമായി പരിശോധിച്ച പാര്‍ലമെന്റിന്റെ സംയുക്ത സമിതി ബില്‍ വീണ്ടും പരിശോധിക്കാന്‍ സര്‍ക്കാരിന് ശുപാര്‍ശ നല്‍കി. പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ സര്‍ക്കാര്‍ കൂടുതല്‍ സമഗ്രമായ നിയമനിര്‍മ്മാണം നടത്താന്‍ സാധ്യതയുണ്ട്. പുതിയ ഡാറ്റാ പ്രൊട്ടക്ഷന്‍ ബില്ലിന് പുറമെ, ടെലികോം ബില്ലും 2000-ലെ ഭേദഗതി വരുത്തിയ ഐടി നിയമവും കൊണ്ടുവരും.

2017 ജൂലൈ 31 ന് സര്‍ക്കാര്‍ ഡാറ്റ സുരക്ഷ സംബന്ധിച്ച്‌ വിദഗ്‌ധസമിതി രൂപീകരിച്ചത്. ഡാറ്റ സംരക്ഷണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പരിശോധിക്കാന്‍ ജസ്റ്റിസ് ബി എന്‍ ശ്രീകൃഷ്ണ അധ്യക്ഷനായ സമിതി പരിശോധിച്ച്‌ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഡാറ്റാ സംരക്ഷിക്കുന്നതിനായും വ്യക്തിഗത ഡാറ്റ സംരക്ഷിക്കുന്നതിനും പൗരന്മാരുടെ അവകാശങ്ങള്‍ ശാക്തീകരിക്കുന്നതിനുമായി അതോറിറ്റി രൂപീകരിക്കാനും ശിപാര്‍ശയുണ്ടായിരുന്നു. 2021 ഡിസംബര്‍ 16-ന് റിപ്പോര്‍ട്ട് നല്‍കിയ പാര്‍ലമെന്‍റിന്‍റെ സംയുക്ത സമിതിക്ക് ബില്‍ അയച്ചു.

Related Articles

Back to top button