InternationalLatest

പ്രവാസ ലോകത്ത് ആശങ്കയായി കൊവിഡ്; 24 മണിക്കൂറിനിടെ മരിച്ചത് നാല് മലയാളികള്‍

“Manju”

സിന്ധുമോള്‍ ആര്‍

ദമാം: ഗള്‍ഫില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച്‌ മരിച്ചത് നാല് മലയാളികള്‍. സൗദി അറേബ്യയില്‍ നിന്നാണ് നാല് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്‌തത്. ആലപ്പുഴ കായംകുളം ചാരുംമൂട് സ്വദേശി സൈനുദ്ദീന്‍ സുലൈമാന്‍ റാവുത്തര്‍ (47), കായംകുളം ചിറക്കടവം പാലത്തിന്‍കീഴില്‍ സ്വദേശി പി.എസ്. രാജീവ്​ (53), തിരുവനന്തപുരം പാറശാല സ്വദേശി ചെല്ലപ്പന്‍ മണി (54), തിരുവനന്തപുരം ബീമാപള്ളി സ്വദേശി മുഹമ്മദ് സലിം (45) എന്നിവരാണ് കഴിഞ്ഞ ദിവസം മരിച്ചത്.

അബ്ഖൈഖില്‍ ജോലി ചെയ്തു വരികയായിരുന്ന രാജീവ് കടുത്ത പനിയും തൊണ്ട വേദനയും മൂലം രണ്ടാഴ്ച മുമ്പാണ് ചികിത്സ തേടിയത്. പരിശോധനയില്‍ കൊവിഡ് സ്ഥിരീകരിക്കുകയും ചെയ്തു. ചികിത്സയിലിരിക്കെ ഒരാഴ്ച മുമ്പ് സ്ഥിതി വഷളാവുകയും വെന്റിലേറ്റര്‍ സഹായം വേണ്ടി വരികയും ചെയ്തിരുന്നു. തിങ്കളാഴ്ച വൈകിട്ടോടെ സ്ഥിതി കൂടുതല്‍ മോശമായി മരിച്ചു. ഭാര്യ: ബിന്ദു രാജീവ്. മക്കള്‍: അശ്വിന്‍ രാജ്, കാര്‍ത്തിക് രാജ്.
അല്‍ഖോബാറില്‍ സ്വന്തമായി വ്യാപാര സ്ഥാപനം നടത്തിവരികയായിരുന്നു സൈനുദ്ദീന്‍. കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് മരണം. ഭാര്യ: മാജിദ. മക്കള്‍: സല്‍മാന്‍, സഫാന്‍. ഇതില്‍ സുലൈമാനും രാജീവും ചെല്ലപ്പന്‍ മണിയും റിയാദിലും സലീം ബുറൈദയിലുമാണ് മരണത്തിന് കീഴടങ്ങിയത്.

Related Articles

Back to top button