IndiaLatest

ഓണ്‍ലൈന്‍ ഡിഗ്രി റഗുലറിന് തുല്യം

“Manju”

ന്യൂ​ഡ​ല്‍​ഹി​:​ ​അം​ഗീ​കൃ​ത​ ​സ്ഥാ​പ​ന​ങ്ങ​ളി​​​ല്‍​ ​നി​​​ന്ന് ​വി​ദൂ​ര​ ​വി​​​ദ്യാ​ഭ്യാ​സ,​ ​ഓ​ണ്‍​ലൈ​ന്‍​ ​പ​ഠ​ന​ത്തി​​​ലൂ​‌​ടെ​ ​നേ​ടു​ന്ന​ ​ബി​രു​ദ​വും​ ​ബി​​​രു​ദാ​ന​ന്ത​ര​ ​ബി​​​രു​ദ​വും​ ​റ​ഗു​ല​ര്‍​ ​കോ​ഴ്‌​സു​ക​ള്‍​ക്ക് ​തു​ല്യ​മാ​ക്കി​ ​യു.​ജി.​സി.​ ​തൊ​ഴി​ല്‍,​ ​പ്ര​മോ​ഷ​ന്‍,​ ​ഉ​ന്ന​ത​ ​വി​ദ്യാ​ഭ്യാ​സം​ ​എ​ന്നി​വ​യ്ക്ക് ​ഇ​നി​ ​മു​ത​ല്‍​ ​ഓ​പ്പ​ണ്‍​ ​ഡി​സ്റ്റ​ന്‍​സ് ​ലേ​ണിം​ഗ് ​പ്രോ​ഗ്രാ​മു​ക​ള്‍​ക്ക് ​തു​ല്യ​ ​പ​രി​ഗ​ണ​ന​ ​ല​ഭി​ക്കും.

ഇ​ന്ത്യ​യി​ല്‍​ ​ഉ​ന്ന​ത​ ​വി​ദ്യാ​ഭ്യാ​സം​ ​നേ​ടാ​നും​ ​വി​ദേ​ശ​കാ​ര്യ​ ​മ​ന്ത്രാ​ല​യം​ ​വ​ഴി​ ​അ​പേ​ക്ഷി​ക്കാ​നും​ ​ആ​ഗ്ര​ഹി​ക്കു​ന്ന​ ​വി​ദ്യാ​ര്‍​ത്ഥി​ക​ള്‍​ക്ക് ​അ​നു​ഗ്ര​ഹ​വു​മാ​കും​ ​ഈ​ ​മാ​റ്റം.​ ​റ​ഗു​ല​ര്‍​ ​സ​ര്‍​ട്ടി​​​ഫി​​​ക്ക​റ്റ് ​അ​ല്ല​ ​എ​ന്ന​ ​വേ​ര്‍​തി​​​രി​​​വാ​ണ് ​ഇ​ല്ലാ​താ​കു​ന്ന​ത്. യു.​ജി.​സി​ ​അം​ഗീ​കാ​ര​മു​ള്ള​ ​ഓ​പ്പ​ണ്‍,​ ​വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം​ ​അ​ല്ലെ​ങ്കി​ല്‍​ ​ഓ​ണ്‍​ലൈ​ന്‍​ ​മോ​ഡ് ​വ​ഴി​ ​ന​ല്‍​കു​ന്ന​ ​ബി​രു​ദ,​ ​ബി​രു​ദാ​ന​ന്ത​ര​ ​ബി​രു​ദ​ങ്ങ​ളും​ ​പി.​ജി​ ​ഡി​പ്ലോ​മ​ക​ളും​ ​റ​ഗു​ല​ര്‍​ ​കോ​ഴ്‌​സു​ക​ള്‍​ക്ക് ​തു​ല്യ​മാ​യി​ ​ക​ണ​ക്കാ​ക്കു​മെ​ന്ന് ​യു.​ജി.​സി​ ​സെ​ക്ര​ട്ട​റി​ ​ര​ജ​നീ​ഷ് ​ജെ​യി​നാ​ണ് ​ഇ​ന്ന​ലെ​ ​അ​റി​യി​ച്ച​ത്.​ ​യു.​ജി.​ ​സി​യു​ടെ​ ​ഓ​പ്പ​ണ്‍​ ​ആ​ന്‍​ഡ് ​ഡി​സ്റ്റ​ന്‍​സ് ​ലേ​ണിം​ഗ് ​പ്രോ​ഗ്രാ​മു​ക​ളും​ ​ഓ​ണ്‍​ലൈ​ന്‍​ ​പ്രോ​ഗ്രാ​മു​ക​ളും​ ​ 2020ലെ 22ാം​ ​റഗുലേഷന്‍ പ്രകാരമാണ് ​തുല്യമാക്കുന്നത്. എ​ന്നാ​ല്‍​ ​എ​ന്‍​ജി​നി​യ​റിം​ഗ്,​ ​മെ​ഡി​സി​ന്‍,​ ​ഡെ​ന്റ​ല്‍,​ ​ഫാ​ര്‍​മ​സി,​ ​ന​ഴ്സിം​ഗ്,​ ​ആ​ര്‍​ക്കി​ടെ​ക്ച​ര്‍,​ ​ഫി​സി​യോ​ ​തെ​റാ​പ്പി​ ​തു​ട​ങ്ങി​യ​വ​യ്ക്ക്നേ​രി​ട്ടു​ള്ള​ ​പ​രി​ശീ​ല​നം​ ​ആ​വ​ശ്യ​മു​ള്ള​തി​നാ​ല്‍​ ​ഓ​പ്പ​ണ്‍​ ​ഡി​സ്റ്റ​ന്‍​സ് ​ലേ​ണിം​ഗി​ല്‍​ ​ഉ​ള്‍​പ്പെ​ടു​ത്തി​ല്ല.

തീരുമാനത്തിനു പിന്നില്‍                                                                                                                                       വിദൂര, റഗുലര്‍ കോഴ്സുകള്‍ക്കുമുള്ള സര്‍ട്ടിഫിക്കറ്റുകള്‍ വ്യത്യസ്‌തമായി നല്‍കുന്നത് വലിയ വേര്‍തിരിവുണ്ടാക്കുന്നു.                              വിദൂര വിദ്യാഭ്യാസത്തിലൂടെയുള്ള ബിരുദമെന്ന് ചില സര്‍വകലാശാലകള്‍ സര്‍ട്ടിഫിക്കറ്റില്‍ പ്രത്യേകം രേഖപ്പെടുത്താറുണ്ട്. വിദേശരാജ്യങ്ങളില്‍ വിദൂര വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകള്‍ സ്ഥാനക്കയറ്റത്തിന് പരിഗണിക്കുന്നില്ലെന്ന് പരാതിയുമുണ്ട് .                           റഗുലര്‍ ബിരുദമല്ലെങ്കില്‍ ജോലിയില്‍ സ്ഥാനക്കയറ്റം നിഷേധിക്കലും തരംതാഴ്‌ത്തലും നേരിടേണ്ടി വരുന്നു.

Related Articles

Back to top button